Print this page

ടാറ്റ സ്റ്റഡിയുടെ 'പട്‌നേ കാ സാഹി തരീക' പ്രചാരണ പരിപാടിക്കു തുടക്കം

Launch of Tata Study 'Patne Ka Sahi Tarika' campaign Launch of Tata Study 'Patne Ka Sahi Tarika' campaign
തൃശൂര്‍: ടാറ്റ ഇന്‍ഡസ്ട്രീസിന്റെ ഒരു ഡിവിഷനായ ടാറ്റ ക്ലാസ് എഡ്ജ് (ടിസിഇ) ടാറ്റ സ്റ്റഡിയെ അടിസ്ഥാനമാക്കി 'പട്‌നേ കാ സാഹി തരീക'(പഠിക്കാനുള്ള ശരിയായ വഴി) എന്ന വിപണന പ്രചാരണപരിപാടിക്ക് തുടക്കം കുറിച്ചു. ആഫ്റ്റര്‍ സ്‌കൂള്‍ ലേണിംഗ് ആപ്പാണ് ടാറ്റ സ്റ്റഡി.
ന്യൂറോ സയന്‍സ്, സൈക്കോളജി, കോഗ്‌നിറ്റീവ് സയന്‍സ് തുടങ്ങിയ മേഖലയില്‍നിന്നുള്ള ഗവേഷണങ്ങളെ സംയോജിപ്പിച്ചുകൊണ്ട് രൂപകല്‍പ്പന ചെയ്്തരിക്കുന്ന ഈ ആഫ്്റ്റര്‍ സ്‌കൂള്‍ ആപ് 2021-ലാണ് ടാറ്റ് ക്ലാസ് എഡ്ജ് അവതരിപ്പിച്ചത്. ഈ ആപ്പിലെ ഉള്ളടക്കം രൂപകല്‍പ്പന എന്നിവയ്ക്ക് വിദ്യാര്‍ഥികളില്‍നിന്നും രക്ഷിതാക്കളില്‍നിന്നും മികച്ച പ്രതികണമാണ് ലഭിച്ചത്. ആപ്പിലെ സ്റ്റഡി പ്ലാനര്‍ ഉപയോഗിച്ച്, അവരുടെ സൗകര്യമനുസരിച്ച് പഠനം ആസൂത്രണം ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ക്കു സാധിക്കുന്നു. ആപ്പിനെക്കുറിച്ച് വിദ്യാര്‍ഥികളില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കുവാനാണ് പ്രചാരണ പരിപാടിക്കു രൂപം കൊടുത്തിരിക്കുന്നതെന്ന് ടാറ്റ ക്ലാസ് എഡ്ജ് ബി2സി ചീഫ് സച്ചിന്‍ ടോണെ പറഞ്ഞു.
ശരിയായ രീതിയിലുള്ള പഠന രീതിയിലാണ് 'പട്‌നേ കാ സാഹി തരീക' പ്രചാരണ പരിപാടി ലക്ഷ്യം വയ്ക്കുന്നത്. അതായത് ഒരാള്‍ക്ക് കാര്യക്ഷമമായി അയാളുടെ പഠനം ആസൂത്രണം ചെയ്യാനും സ്ഥിരമായി പുനരവലോകനവും പരിശീലനവും നടത്തുവാനും സഹായിക്കുന്ന വിധത്തില്‍. കുട്ടിയുടെ വിജയത്തിനായി മാതാപിതാക്കള്‍ കടുത്ത സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നു പോകുന്നത്. അവസാനം അതു കുട്ടികളേയും കടുത്ത സമ്മര്‍ദ്ദത്തിലാക്കുന്നു. എന്നാല്‍ യഥാര്‍ത്ഥ വിജയം അനാവശ്യമായ സമ്മര്‍ദ്ദത്തെയല്ല ഫലപ്രദമായ ആസൂത്രണത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഇതാണ് ഈ പ്രചാരണ പരിപാടികളിലൂടെ ടാറ്റ ക്ലാസ് എഡ്ജ് ലക്ഷ്യം വയ്ക്കുന്നത്.
പഠനങ്ങള്‍ ആസൂത്രണം ചെയ്യുന്നത് വിദ്യാര്‍ത്ഥികളെ നന്നായി തയ്യാറെടുക്കാനും ഉത്കണ്ഠ ഒഴിവാക്കാനും പരീക്ഷകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനും സഹായിക്കുമെന്ന ആശയമാണ് ഈ കാമ്പയിന്‍ മുന്നോട്ടു വയ്്ക്കുന്നത്. മുള്ളന്‍ ലിന്റാസുമായി ചേര്‍ന്നാണ് ടാറ്റ ക്ലാസ് എഡ്ജ് ഈ വിപണന പ്രചാരണ പരിപാടി അവതരിപ്പിക്കുന്നത്.
Rate this item
(0 votes)
Last modified on Wednesday, 22 December 2021 13:36
Pothujanam

Pothujanam lead author

Latest from Pothujanam