Print this page

യുക്രെയ്നിൽ കനത്ത ആക്രമണം തുടർന്ന് റഷ്യ

Russia after heavy attack in Ukraine Russia after heavy attack in Ukraine
കീവ്: യുക്രെയ്നിൽ റഷ്യയുടെ രൂക്ഷമായ മിസൈൽ ആക്രമണം തുടരുന്നു. സിവേർസ്കിൽ ജനവാസകേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ നാല് പേർ മരിച്ചു. ആളപായമുണ്ടോ എന്ന് വ്യക്തമല്ല. മിസൈൽ വീണ് നഗര മധ്യത്തിൽ വലിയ ഗർത്തം രൂപപ്പെട്ടു. അതിനിടെ, ഇന്ത്യയടക്കം അഞ്ച് രാജ്യങ്ങളിലെ അംബാസിഡർമാരെ യുക്രെയ്ൻ പ്രസിഡന്‍റ് പുറത്താക്കി. ദ്രുഴ്കിവ്ക മേഖലയിലെ സൂപ്പർ മാർക്കറ്റിന് നെരെയും മിസൈൽ ആക്രമണമുണ്ടായി.  
ഇന്ത്യക്ക് പുറമേ ജർമ്മനി, ചെക്ക് റിപബ്ലിക്ക്, നോർവേ, ഹംഗറി എന്നീ രാജ്യങ്ങളിലെ പ്രതിനിധികളെയാണ് യുക്രൈൻ പ്രസിഡന്‍റ് വ്ലാഡിമർ സെലെൻസ്‌കി മാറ്റിയത്. എന്താണ് കാരണമെന്ന് വ്യക്തമാക്കാത്ത ഉത്തരവിൽ, ജർമ്മനി, ഇന്ത്യ, ചെക്ക് റിപ്പബ്ലിക്, നോർവേ, ഹംഗറി എന്നിവിടങ്ങളിലെ യുക്രൈൻ അംബാസഡർമാരെ പുറത്താക്കുന്നതായി സെലെൻസ്‌കി പ്രഖ്യാപിക്കുകയായിരുന്നു. 
റഷ്യയുടെ അധിനിവേശത്തെ പ്രതിരോധിക്കാൻ യുക്രൈൻ ശ്രമിക്കുകയാണെന്നും അന്താരാഷ്ട്ര പിന്തുണയും സൈനിക സഹായവും നൽകണമെന്നും സെലെൻസ്‌കി ലോകരാജ്യങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇന്ത്യയും ജർമനിയുമടക്കമുള്ള രാജ്യങ്ങളിലെ നയതന്ത്ര ബന്ധം എന്തുകൊണ്ടാണ് വിച്ഛേദിക്കുന്നത് എന്ന കാര്യത്തിൽ ഒരു വിശദീകരണവും ഉണ്ടായിട്ടില്ല.
Rate this item
(0 votes)
Last modified on Sunday, 10 July 2022 16:41
Pothujanam

Pothujanam lead author

Latest from Pothujanam