Dear sir/ Ma'am, Hope you are doing good. Request you to kindly consider this news in your esteemed media. Logo attached. മണിപ്പാൽ ഹെൽത്ത് എന്റർപ്രൈസസ് ഐപിഒയ്ക്ക് കൊച്ചി: രാജ്യത്തെ പ്രമുഖ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ശൃംഖലയായ മണിപ്പാൽ ഹെൽത്ത് എന്റർപ്രൈസസ് ലിമിറ്റഡ് പ്രാരംഭ ഓഹരി വിൽപനയ്ക്ക് തയ്യാറെടുക്കുന്നു. ഇതുസംബന്ധിച്ച അനുമതി മൂലധന വിപണി നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽനിന്നും (സെബി) ലഭിച്ചതായി മണിപ്പാൽ ഹെൽത്ത് എന്റർപ്രൈസസ് അറിയിച്ചു. ആഗോള വൻകിട നിക്ഷേപകരായ ടിപിജി എസ്ജി മാഗസിൻ പ്രൈവറ്റ് ലിമിറ്റഡ്, സെവന്റി സെക്കന്റ് ഇൻവസ്റ്റ്മെന്റ് കമ്പനി എൽഎൽസി, അമ്മാർ സെൻഡ്രിയൻ ബെറാഡ്, നോവോ ഹോൾഡിങ്‌സ് ഇൻവസ്റ്റ് ഏഷ്യ, ഫോണിക്സ് ബിയർ ഇൻവസ്റ്റ്മെന്റ് എൽഎൽസി എന്നിവർക്കുപുറമെ ഹോസ്പിറ്റൽ പ്രമോട്ടർമാരായ ഇംപീരിയസ് ഹെൽത്ത്കെയർ ഇൻവസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, മണിപ്പാൽ എജ്യുക്കേഷൻ ആൻഡ് മെഡിക്കൽ ഗ്രൂപ്പ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവരുടെ പക്കലുള്ള 4.32 കോടി ഓഹരികൾ ഓഫർ ഫോർ സെയിൽ മുഖേന വിറ്റഴിക്കും. ഇതിനു പുറമെ 8000 കോടി രൂപയുടെ പുതിയ ഓഹരി വിൽപനയും ഐപിഒയിലൂടെ നടത്തുമെന്ന് മണിപ്പാൽ ഹെൽത്ത് എന്റർപ്രൈസസ് അറിയിച്ചു. ഫ്രഷ് ഇഷ്യുവിലൂടെ ലഭിക്കുന്ന തുകയിൽ 5378 കോടി രൂപ കമ്പനിയുടെ പ്രധാന വിഭാഗമായ മണിപ്പാൽ ഹോസ്പിറ്റൽസ് പ്രൈവറ്റ് ലിമിറ്റഡിന്റെ വായ്പാ തിരിച്ചടവിനായി നീക്കിവെക്കും. 574 കോടി രൂപ സഹ്യാദ്രി ഹോസ്പിറ്റൽസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരി ഏറ്റെടുക്കലിനായും തുടർന്നുള്ളത് കമ്പനിയുടെ പൊതു ആവശ്യത്തിനായും ഉപയോഗപ്പെടുത്തുമെന്ന് മണിപ്പാൽ ഹെൽത്ത് എന്റർപ്രൈസസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു. Julie John Senior Account Executive CONCEPT PUBLIC RELATIONS First floor, K-Tower, Kudiyirickal building, Palarivattom, Kochi- 682025 M: +91 9744765011 India: www.conceptpr.com #C O N C E P T I N T E G R A T E D Best PR Event (BFSI) -Gold 2024 | Excellence in the Field of Reputation and Issue management Campaign – Gold | Winner of multiple awards at Image XX 2024 | Great Indian BFSI [Image][https://lh7-us.googleusercontent.com/docsz/AD_4nXfya-o7Kv3EBcGCHS4ZTLKgrVCiSYuSwpwRDK-4RCH_7z6I-yyJFb-0h7nQ7EyCov_CXJ-HvgUiE3joTJo-4OUk5vnqS_PhxKmnqPHpYSEwX8JXShCmv9p3kw0w-FN5nM0hVsiojC7ZMcndNZ8SFH-WIJY?key=olza8i-npAZQ1ZeB3MP1wA][Image][Image] [cid:4edb5c18-f74f-4179-9ced-63960e37fd0f]