Print this page

25,000 കോടി വായ്പ : ബാങ്കുകളെ സമീപിച്ച് മുകേഷ് അംബാനി

25,000 crore loan: Mukesh Ambani approaches banks 25,000 crore loan: Mukesh Ambani approaches banks
രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് 3 ബില്യൺ ഡോളറിൻ്റെ വായ്പയ്ക്കായി ബാങ്കുകളുമായി ചർച്ച നടത്തുന്നതായി റിപ്പോർട്ട്. അതായത് ഏകദേശം 25000 കോടിയോളം രൂപ കടമെടുക്കാനാണ് മുകേഷ് അംബാനി ഒരുങ്ങുന്നത്. റിലയൻസ് ഇൻഡസ്ട്രീസ് അടുത്ത വർഷം നൽകേണ്ട കടം റീഫിനാൻസ് ചെയ്യുന്നതിന് വേണ്ടിയാണു വായ്പ എന്നാണ് സൂചന. എന്നാൽ റിലയൻസ് ഇതുവരെ ഇതിനെകുറിച്ച് പ്രതികരിച്ചിട്ടില്ല
വായ്‌പയ്‌ക്കായി ഏകദേശം ആറ് ബാങ്കുകളുമായി റിലയൻസ് ചർച്ച നടത്തുന്നുണ്ട്. ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച്, റിലയൻസ് ഇൻഡസ്ട്രീസിന് ഏകദേശം 2.9 ബില്യൺ ഡോളറിൻ്റെ കടബാധ്യതയുണ്ട്. അടുത്ത വർഷം പലിശ ഉൾപ്പെടെ ഈ കടം തിരിച്ചടയ്ക്കേണ്ടി വരും.
നിലവിൽ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിൻ്റെ മൂല്യം 17.75 ലക്ഷം കോടി രൂപയാണ്, ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനികളിലൊന്നാണ് റിലയൻസ്. റിലയൻസ് ഇൻഡസ്ട്രീസിൻ്റെ സംയോജിത വിപണി മൂലധനം 2 ലക്ഷം കോടി രൂപ ഉയർന്നിരുന്നു. ഇതിൽ റിലയൻസിൻ്റെ മാത്രം വിപണി മൂലധനം 26,185 കോടി രൂപ ഉയർന്ന് 17.75 ലക്ഷം കോടി രൂപയിലെത്തി.
ഇന്ത്യൻ രൂപയുടെ മൂല്യം തുടർച്ചയായി ദുർബലമായ സാഹചര്യത്തിലാണ് പുതിയ വായ്പ എന്നത് ശ്രദ്ധേയമാണ്. നിലവിൽ റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ക്രെഡിറ്റ് യോഗ്യത ഇന്ത്യയുടെ പരമാധികാര ഗ്രേഡിനേക്കാൾ മുകളിലാണ്. ഒരു കമ്പനിയുടെ വായ്പ യോഗ്യത അത് അധിഷ്ഠിതമായ രാജ്യത്തേക്കാൾ ഉയർന്നതാണ് എന്നതിൻ്റെ അപൂർവ ഉദാഹരണമാണിത്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam