Print this page

പുഷ്പ 2: 1000 കോടി കളക്ഷനിലേക്ക്

Pushpa 2: Towards 1000 crore collections Pushpa 2: Towards 1000 crore collections
അഞ്ച് ദിവസം മുൻപ് ആയിരുന്നു സുകുമാർ സംവിധാനം ചെയ്ത പുഷ്പ 2 റിലീസ് ചെയ്തത്. പുഷ്പരാജ് എന്ന കഥാപാത്രമായി അല്ലു അർജുൻ നിറഞ്ഞാടിയ ചിത്രത്തിന് മികച്ച ബുക്കിങ്ങും കളക്ഷനുമാണ് ഓരോ ദിവസം കഴിയുന്തോറും ലഭിച്ചു കൊണ്ടിരിക്കുന്നത്. മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിലും അഭിനയിച്ച ചിത്രം നിലവിൽ 1000 കോടി കളക്ഷൻ എന്ന സ്വപ്നനേട്ടത്തിലേക്ക് എത്താൻ ഒരുങ്ങുകയാണ്.
കഴിഞ്ഞ ദിവസം വരെയുള്ള ഔദ്യോ​ഗിക റിപ്പോർട്ട് പ്രകാരം 922 കോടിയാണ് ആ​ഗോളതലത്തിൽ പുഷ്പ 2 നേടിയിരിക്കുന്നത്. ഏറ്റവും വേ​ഗത്തിൽ 900 കോടി ക്ലബ്ബിൽ എത്തുന്ന ഇന്ത്യൻ ചിത്രമെന്ന ഖ്യാതിയും അല്ലു അർജുൻ ചിത്രത്തിന് സ്വന്തമാക്കിയിരിക്കുകയാണ്. ബ്രഹ്മാണ്ഡ ചിത്രങ്ങളായ കൽക്കി 2898 എഡി, ബാഹുബലി, കെജിഎഫ് ഫ്രാഞ്ചൈസികളെ പിന്നിലാക്കിയാണ് പുഷ്പ 2ന്റെ ബോക്സ് ഓഫീസ് പ്രയാണം.
റിപ്പോർട്ടുകൾ പ്രകാരം ഇനി 78 കോടി മാത്രമാണ് 1000 കോടി എന്ന സ്വപ്ന നേടത്തിലേക്ക് പുഷ്പ 2ന് എത്താൻ വേണ്ടത്. അത് ഇന്നത്തോടെ ലഭിക്കുമെന്ന ഉറപ്പാണ്. ഇതോടെ ഏറ്റവും വേ​ഗത്തിൽ 1000 കോടി ക്ലബ്ബിൽ കയറുന്ന ഇന്ത്യൻ സിനിമയെന്ന ഖ്യാതിയും പുഷ്പ 2 സ്വന്തമാക്കും. ആറ് ദിവസം കൊണ്ടാണ് അല്ലു അർജുൻ ചിത്രത്തിന്റെ ഈ നേട്ടം.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam