Print this page

പെപ്പര്‍ഫ്രൈയുടെ പുതിയ സ്റ്റുഡിയോ ഇടപ്പള്ളിയില്

Pepperfry's new studio in Edappally Pepperfry's new studio in Edappally
കൊച്ചി: ഇ-കൊമേഴ്സ് ഫര്‍ണിച്ചര്‍ ഹോം ഗുഡ്സ് കമ്പനിയായ പെപ്പര്‍ഫ്രൈയുടെ പുതിയ സ്റ്റുഡിയോ ഇടപ്പള്ളിയില്‍ ആരംഭിച്ചു. ഇന്ത്യയിലെ പ്രധാന വിപണികളിലേക്ക് സാന്നിധ്യം വ്യാപിപിക്കാനും, ഹോം, ലിവിങ് സ്പേസ് തുടങ്ങിയ വിപണികളില്‍ ഒമ്നി ചാനല്‍ ബിസിനസ് രൂപപ്പെടുത്താനുമുള്ള കമ്പനിയുടെ ലക്ഷ്യത്തിന്‍റെ ഭാഗമായാണ് ഓഫ്ലൈന്‍ വിപുലീകരണം. രാജ്യത്ത് 160ലേറെ സ്റ്റുഡിയോകളുള്ള പെപ്പര്‍ഫ്രൈക്ക് 80 ലേറെ നഗരങ്ങളില്‍ സാന്നിധ്യമുണ്ട്.
ലിറ്റില്‍ ബോയ് എന്‍റര്‍പ്രൈസുമായി ചേര്‍ന്നാണ് പുതിയ സ്റ്റുഡിയോ ആരംഭിച്ചത്. 1600 ചതുരശ്രഅടി വിസ്താരത്തില്‍ ഇടപ്പള്ളിയിലെ എന്‍എച്ച് ബൈപ്പാസിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പെപ്പര്‍ഫ്രൈ വെബ്സൈറ്റില്‍ ലഭ്യമായ ഒരു ലക്ഷത്തിലധികം ഉല്‍പ്പന്നങ്ങളുടെ വ്യത്യസ്തമായ നിരയില്‍ നിന്ന് തിരഞ്ഞെടുത്ത ഫര്‍ണീച്ചറുകളുടെയും വീട്ടുപകരണങ്ങളുടെയും നേരിട്ടുള്ള അനുഭവം ഈ സ്റ്റുഡിയോ ഉപഭോക്താക്കള്‍ക്ക് നല്‍കും. കമ്പനിയുടെ ഇന്‍റീരിയര്‍ ഡിസൈന്‍ കണ്‍സള്‍ട്ടന്‍റുകള്‍ ഉപഭോക്താക്കള്‍ക്ക് ഡിസൈന്‍ സംബന്ധിച്ച ഉപദേശവും നല്‍കും. ഇടപ്പള്ളിയിലെ സ്റ്റുഡിയോ കൊച്ചിയില്‍ താമസിക്കുന്നവരുടെയും തനതായ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ വ്യക്തിഗത ഷോപ്പിംഗ് അനുഭവം ലഭ്യമാക്കാന്‍ ലക്ഷ്യമിടുന്നു.
പെപ്പര്‍ഫ്രൈയുടെ ഓര്‍ഡര്‍, വില്‍പനാനന്തര സേവനം, സ്റ്റുഡിയോ ഡിസൈന്‍ പിന്തുണ, ലോഞ്ച് ആന്‍ഡ് സെറ്റപ്പ്, പ്രവര്‍ത്തന മാര്‍ഗനിര്‍ദേശം, മാര്‍ക്കറ്റിങ്, പ്രമോഷനുകള്‍ എന്നിവയ്ക്കുള്ള പിന്തുണയാണ് 2017ല്‍ തുടക്കമിട്ട പെപ്പര്‍ഫ്രൈ ഫ്രാഞ്ചൈസി ബിസിനസ് മോഡല്‍ വാഗ്ദാനം ചെയ്യുന്നത്. ഹൈപ്പര്‍ ലോക്കല്‍ ഡിമാന്‍ഡും, ട്രെന്‍ഡും അറിയാവുന്ന പ്രാദേശിക സംരംഭകരുമായാണ് പെപ്പര്‍ഫ്രൈ പങ്കാളിത്തത്തിലേര്‍പ്പെടുന്നത്. എല്ലാ മാസവും ഏകദേശം 8-9 ഫ്രാഞ്ചൈസികള്‍ പെപ്പര്‍ഫ്രൈ അവതരിപ്പിക്കുന്നുണ്ട്.
ലിറ്റില്‍ ബോയ് എന്‍റര്‍പ്രൈസുമായി സഹകരിച്ച് ഇടപ്പള്ളിയില്‍ തങ്ങളുടെ പുതിയ സ്റ്റുഡിയോ ആരംഭിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് പെപ്പര്‍ഫ്രൈ ഫ്രാഞ്ചൈസിങ് അന്‍ഡ് അലയന്‍സസ് ബിസിനസ് ഹെഡ് അമൃത ഗുപ്ത പറഞ്ഞു.
വിശാഖപട്ടണത്ത് തങ്ങളുടെ ആദ്യത്തെ ഫ്രാഞ്ചൈസി സ്റ്റുഡിയോ ആരംഭിച്ച 2020 മുതല്‍ പെപ്പര്‍ഫ്രൈയുമായി പങ്കാളിത്തത്തിലാണ്. പെപ്പര്‍ഫ്രൈയ്ക്കൊപ്പമുള്ള തങ്ങളുടെ രണ്ടാമത്തെ ഫ്രാഞ്ചൈസി സ്റ്റുഡിയോയാണിത് ഇന്ത്യയിലെ പ്രമുഖ ഹോം, ഫര്‍ണിച്ചര്‍ വിപണിയുമായുള്ള പങ്കാളിത്തത്തില്‍ സന്തുഷ്ടരാണ്, ലിറ്റില്‍ ബോയ് എന്‍റര്‍പ്രൈസ് ഉടമ കമല്‍രാജ് ദുരൈ പറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam