Print this page

ആപ്പിള്‍ ഫ്ളേവറിലുള്ള എനര്‍ജി ഡ്രിങ്ക് 'റീചാര്‍ജ്' പുറത്തിറക്കി ഗോദ്റെജ് ജേഴ്സി

Godrej jersey launches apple-flavored energy drink 'Recharge' Godrej jersey launches apple-flavored energy drink 'Recharge'
കൊച്ചി: ഗോദ്റെജ് അഗ്രോവെറ്റിന്‍റെ മുന്‍നിര ഡയറി ബ്രാന്‍ഡും സബ്സിഡിയറി ബിസിനസ്സുമായ ഗോദ്റെജ് ജേഴ്സി ആപ്പിള്‍ ്ളേവറിലുള്ള എനര്‍ജി ഡ്രിങ്ക് 'റീചാര്‍ജ്' പുറത്തിറക്കി. ലോക ക്ഷീരദിനമായ ജൂണ്‍ ഒന്നിനാണിത് വിപണിയിലെത്തുക.
നഷ്ടപ്പെട്ട ഊര്‍ജ്ജം ലഭ്യമാക്കി څറീചാര്‍ജ്' ചെയ്യാനുള്ള പ്രോട്ടീനുകള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. ആപ്പിള്‍, മാമ്പഴം, ഓറഞ്ച്, നാരങ്ങ എന്നീ നാല് വ്യത്യസ്ത ഫ്ളേവറുകളില്‍ ഈ പാനീയം ലഭ്യമാണ്. കൊച്ചി, ഹൈദരാബാദ്, കരിംനഗര്‍, വിജയവാഡ, വിശാഖപട്ടണം, ബെംഗളൂരു, മംഗലാപുരം, ചെന്നൈ, തിരുനവേലി, ഡല്‍ഹി, പഞ്ചാബ്, മുംബൈ, നാഗ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഇത് ലഭ്യമാകും. 180 മില്ലി പായ്ക്കറ്റിന് പത്ത് രൂപയാണ് വില.
ഇന്നത്തെ തിരക്കേറിയ ജീവിതരീതിയില്‍ പ്രോട്ടീനുകള്‍ ഉള്‍പ്പെടുത്തിയുള്ള ആഹാരരീതി വളരെ പ്രധാനപ്പെട്ടതാണ്. 10 രൂപയ്ക്ക് ഒരു എനര്‍ജി ഡ്രിങ്ക് ലഭിക്കുക എന്നത് വളരെ ഗുണകരമാണ് ഇതുവഴി ജനസംഖ്യയുടെ ഭൂരിഭാഗത്തിനും ആരോഗ്യകരമായ പ്രോട്ടീന്‍ ലഭിക്കുമെന്ന് ഗോദ്റെജ് ജേഴ്സിയുടെ സിഇഒ ഭൂപേന്ദ്ര സുരി പറഞ്ഞു.
റീചാര്‍ജിനെ ഒരു എനര്‍ജി ഡ്രിങ്കായി ഉയര്‍ത്തിക്കാട്ടി ഗോദ്റെജ് ജേഴ്സി ഒരു ബഹുഭാഷാ ഡിവിസിയും പുറത്തിറക്കിയിട്ടുണ്ട്. പ്രമുഖ പരസ്യ ഏജന്‍സിയായ ആര്‍ കെ സ്വാമി ബിബിഡിഒ ഇത് ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam