Print this page

എയര്‍ കൂളര്‍ വിഭാഗത്തില്‍ 10 ശതമാനത്തിലധികം വിപണി വിഹിതം ലക്ഷ്യമിട്ട് ഗോദ്റെജ് അപ്ലയന്‍സസ്

Godrej Appliances aims to have a market share of over 10% in the air cooler segment Godrej Appliances aims to have a market share of over 10% in the air cooler segment
കൊച്ചി: ഗോദ്റെജ് ഗ്രൂപ്പിന്‍റെ പതാകവാഹക കമ്പനിയായ ഗോദ്റെജ് ആന്‍ഡ് ബോയ്സിന്‍റെ ഭാഗമായ ഗോദ്റെജ് അപ്ലയന്‍സസ് അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ എയര്‍ കൂളര്‍ വിഭാഗത്തില്‍ 10 ശതമാനത്തിലധികം വിപണി വിഹിതം ലക്ഷ്യമിടുന്നു. കോവിഡ് പകര്‍ച്ചവ്യാധിക്കു തൊട്ടുമുമ്പാണ് എയര്‍ കൂളര്‍ ഉത്പന്നങ്ങള്‍ വിപണിയിലെത്തിച്ചത്.
ഇന്‍വെര്‍ട്ടര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് പുറത്തിറക്കുന്ന ഗോദ്റെജ് എയര്‍ കൂളറുകള്‍ മികച്ച ശീതികരണവും കൂടുതല്‍ ഊര്‍ജ്ജ ക്ഷമതയും നല്‍കുന്നു. വൈദ്യുതി ലാഭിക്കുന്നതിനും കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുമായി ഇതുവരെ എസികളുമായി ബന്ധപ്പെടുത്തിയിരുന്ന ഇന്‍വെര്‍ട്ടര്‍ ടെക്നോളജി ആദ്യമായി എയര്‍ കൂളറുകളിലേക്ക് ബന്ധിപ്പിക്കുന്ന കമ്പനികൂടിയാണ് ഗോദ്റെജ് അപ്ലയന്‍സസ്. മികച്ച രീതിയില്‍ രൂപകല്പന ചെയ്ത ഐസ് ഡ്രിപ്പ് ടെക്നോളജി, 18 ഇഞ്ച് എയ്റോ-ഡൈനാമിക് ബ്ലേഡുകള്‍, ഓട്ടോ കൂള്‍ ടെക്നോളജി, ഇക്കോ മോഡ് ഫംഗ്ഷന്‍ എന്നിവയിലൂടെ എയര്‍കൂളറിന്‍റെ കാര്യക്ഷമത മെച്ചപ്പെടുത്തിയതിനൊപ്പം മികച്ച തണുപ്പും ലഭ്യമാക്കുന്നു. വാട്ടര്‍ ടാങ്കില്‍ ബാക്ടീരിയ ഉണ്ടണ്‍ാകുന്നതു തടയുന്ന പ്രത്യേക ആന്‍റി ബാക്ടീരിയല്‍ ടാങ്ക് ശുദ്ധവായു ഉറപ്പാക്കുന്നു. എയര്‍ കൂളര്‍ ഒന്നിലധികം നിറങ്ങളില്‍ ലഭ്യമാണ്.
ഗൃഹോപകരണങ്ങളുടെ വില ഉയരുന്ന സാഹചര്യത്തില്‍ പ്രീമിയം-ബഹുജന ഉത്പന്നങ്ങള്‍ സംയോജിപ്പിക്കുകയെന്ന തന്ത്രമാണ് എയര്‍ കൂളറുകളുടെ കാര്യത്തില്‍ കമ്പനി സ്വീകരിച്ചിട്ടുള്ളതെന്ന് ഗോദ്റെജ് അപ്ലയന്‍സസ് ബിസിനസ് ഹെഡും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റുമായ കമല്‍ നന്തി പറഞ്ഞു. എയര്‍ കണ്ടീഷണറുകളിലും ഇപ്പോള്‍ എയര്‍ കൂളറുകളിലും വഴി ഉപഭോക്താക്കള്‍ക്ക് വൈവിധ്യമാര്‍ന്ന ശീതീകരണ സൊലൂഷന്‍ കമ്പനി ലഭ്യമാക്കിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ വേനല്‍ക്കാലത്ത് എയര്‍ കൂളര്‍ വിഭാഗത്തിന് ഡിമാന്‍ഡ് വര്‍ധിക്കുന്നു, കാരണം കഴിഞ്ഞ വേനല്‍ക്കാല വില്‍പ്പന പകര്‍ച്ചവ്യാധി മൂലം ബാധിച്ചു. ആളുകള്‍ ചൂടിനെ നേരിടാന്‍ പരിഹാരങ്ങള്‍ തേടുമ്പോള്‍ എയര്‍ കൂളറുകളുടെ താങ്ങാനാവുന്ന വിലയും പ്രവര്‍ത്തനച്ചെലവും ഈ വിഭാഗത്തിലേക്ക് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതായി ഗോദ്റെജ് അപ്ലയന്‍സസ് പ്രൊഡക്ട് ഗ്രൂപ്പ് ഹെഡ് (എയര്‍ കൂളേഴ്സ്) അമിത് ജെയിന്‍ പറഞ്ഞു. നിലവിലുള്ള വിപണന, സേവന ശൃംഖല കൂടുതല്‍ വിപുലമാക്കുന്നതിനു ഉദ്ദേശിക്കുന്നതായും, തങ്ങളുടെ ഡെസേര്‍ട്ട് കൂളര്‍ സെഗ്മെന്‍റില്‍ മെക്കാനിക്കല്‍, ഇലക്ട്രോണിക്, ഹൈ-എന്‍ഡ് ഇന്‍വെര്‍ട്ടര്‍ ഓപ്ഷനുകള്‍ ഉള്‍പ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Rate this item
(0 votes)
Last modified on Tuesday, 24 May 2022 13:44
Pothujanam

Pothujanam lead author

Latest from Pothujanam