Print this page

ജീപ്പ് മെറിഡിയൻ ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ചു

Jeep Meridian official booking begins Jeep Meridian official booking begins
കൊച്ചി: അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പ്, ഇന്ത്യന്‍ നിരത്തുകള്‍ക്കായി ഈയിടെ അവതരിപ്പിച്ച മുൻനിര എസ്.യു.വി. വാഹനമായ മെറിഡിയന്റെ ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ചു. ജീപ്പ് ഇന്ത്യയുടെ രഞ്ജന്‍ഗാവിലുള്ള പ്ലാന്റിലായിരിക്കും നിര്‍മിക്കുകയെന്നാണ് ജീപ്പ് ഇന്ത്യ അറിയിച്ചിരിക്കുന്നത്. ലോഞ്ചിൽ 170 എച്ച്‌പി, 350 എൻഎം, 2.0 ലിറ്റർ ഫോർ സിലിണ്ടർ മൾട്ടിജെറ്റ് ടർബോ-ഡീസൽ എഞ്ചിനാണ് മെറിഡിയന് കരുത്ത് പകരുന്നത്. അടിസ്ഥാന വകഭേദം മുതൽ 6 എയർബാഗുകള്‍, പ്രീടെൻഷനർ ഡ്രൈവർ, പാസഞ്ചർ സീറ്റ്ബെൽറ്റ് എന്നിവയുണ്ട്. കൂടാതെ ഹൈഡ്രോളിക് ബ്രേക്ക് അസിസ്റ്റ്, ഫാഡിങ് ബ്രേക്ക് സപ്പോർട്ട്, റെഡി അലേർട്ട് ബ്രേക്ക്, റെയിൻ അസിസ്റ്റ് ബ്രേക്ക്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഓട്ടമാറ്റിക്ക് വെഹിക്കിൾ ഹോൾഡ് തുടങ്ങി 60 ൽ അധികം സുരക്ഷാ ഫീച്ചറുകളാണ് വാഹനത്തിലുള്ളത്. പ്രീമിയം എസ്.യു.വി. ശ്രേണിയില്‍ എത്തുന്ന വാഹനം 10,00,000 കിലോമീറ്ററിലധികം പരീക്ഷണയോട്ടവും നടത്തിക്കഴിഞ്ഞു.
മെയ് അവസാനം വാഹനത്തിന്റെ വില പ്രഖ്യാപിക്കുമെന്നാണ് ജീപ്പ് അറിയിക്കുന്നത്. തുടർന്ന് ഡെലിവറികൾ ജൂൺ മൂന്നാം വാരം മുതൽ ആരംഭിക്കും. വാങ്ങുന്നവർക്ക് 50,000 രൂപ ടോക്കൺ തുകയ്ക്ക് ജീപ്പ് ഡീലർഷിപ്പുകളിലോ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലോ (https://www.jeep-india.com/jeepmeridian.html) മെറിഡിയൻ ബുക്ക് ചെയ്യാം.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam