Print this page

അക്ഷയ തൃതീയയ്ക്ക് ക്യാഷ് ബാക്ക് ഓഫറുകളുമായി ജോയ് ആലുക്കാസ്

Joy Alukas with cash back offers for Akshaya Tritiya Joy Alukas with cash back offers for Akshaya Tritiya
കൊച്ചി: ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസ് അക്ഷയ തൃതീയ പ്രമാണിച്ച് ഉപഭോക്താക്കള്‍കളായി പ്രത്യേക ക്യാഷ്ബാക്ക് ഓഫറുകള്‍ പ്രഖ്യാപിച്ചു. 50,000 രൂപയോ അതില്‍ കൂടുതലോ വില വരുന്ന ഡയമണ്ട്- അണ്‍കട്ട് ഡയമണ്ടുകളുള്‍പ്പെടെ വിലയേറിയ ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്കായി 2000 രൂപയുടെ സൗജന്യ സമ്മാന വൗച്ചറുകള്‍, 50,000 രൂപയോ അതില്‍ അധികമോ വിലവരുന്ന സ്വര്‍ണ്ണാഭരണം വാങ്ങുന്നവര്‍ക്കായി 1000 രൂപയുടെ സൗജന്യ സമ്മാന വൗച്ചറുകള്‍, 10000 രൂപയോ അതിലധികമോ വിലവരുന്ന വെള്ളി ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്കായി 500 രൂപയുടെ സൗജന്യ സമ്മാന വൗച്ചറുകള്‍ എന്നിവ ലഭിക്കും. കൂടാതെ എസ്.ബി.ഐ ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇടപാട് നടത്തുകയാണെങ്കില്‍ 5% അധിക ക്യാഷ് ബാക്കിന്റെ അധിക ആനുകൂല്യവുമുണ്ട്.
ഇന്ത്യയിലെ എല്ലാ ജോയ് ആലുക്കാസ് ഷോറൂമുകളിലും ഏപ്രില്‍ 22 മുതല്‍ മെയ് 3 വരെ ഉപഭോക്താക്കള്‍ക്ക് ഈ പ്രത്യേക ഓഫറുകള്‍ ലഭ്യമാകും. ഈ ഉത്സവകാല ഒഫറുകള്‍ക്ക് പുറമേ, ജോയ് ആലുക്കാസില്‍ നിന്ന് വാങ്ങുന്ന ഏതൊരു ആഭരണത്തിനും 916 ബി.ഐ.എസ് ഹാള്‍മാര്‍ക്ക് ഗ്യാരന്റിയും ഒരു വര്‍ഷത്തെ സൗജന്യ ഇന്‍ഷുറന്‍സും , ബയ് ബാക്ക് ഗ്യാരന്റിയോടു കൂടിവാങ്ങിയ എല്ലാ ആഭരണങ്ങള്‍ക്കും ആജീവനാന്ത സൗജന്യ മെയിന്റനന്‍സ് എന്നിവയും ഉപഭോകതാക്കള്‍ക്ക് ബ്രാന്‍ഡ് ഉറപ്പു നല്‍കുന്നു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam