Print this page

ഹരിത ഹൈഡ്രജന്‍ ബിസിനസ് വികസിപ്പിക്കാന്‍ ഇന്ത്യന്‍ ഓയിലും എല്‍ആന്‍ഡ്ടിയും റിന്യൂവും സംയുക്ത സംരംഭം രൂപീകരിക്കും

Indian Oil, L&T and Renew to form joint venture to grow green hydrogen business Indian Oil, L&T and Renew to form joint venture to grow green hydrogen business
തിരുവനന്തപുരം : കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി രാജ്യത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ, ചില്ലറ വില്‍പന കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും മുന്‍നിര എഞ്ചിനീയറിങ്, കണ്‍സ്ട്രക്ഷന്‍ കമ്പനിയായ ലാര്‍സണ്‍ ആന്‍ഡ് ടൂബ്രോ (എല്‍ ആന്‍ഡി ടി)യും പ്രമുഖ പുനരുപയുക്ത ഊര്‍ജ കമ്പനിയായ റിന്യൂ പവറും ഹരിത ഹൈഡ്രജന്‍ ബിസിനസ് വികസിപ്പിക്കുന്നതിനായി കൈകോര്‍ക്കുന്നു. ഇതിനായി ഇവര്‍ സംയുക്ത സംരംഭം (ജെവി) രൂപീകരിക്കും.
ഇപിസി പദ്ധതികള്‍ രൂപകല്‍പന ചെയ്യാനും നടപ്പിലാക്കാനുമുള്ള എല്‍ ആന്‍ഡിയുടെ വൈദഗ്ദ്യവും ഇന്ത്യന്‍ ഓയിലിന്റെ പെട്രോളിയം ശുദ്ധീകരണത്തിലുള്ള മികവും ഊര്‍ജമേഖലയിലാകെയുള്ള സാന്നിദ്ധ്യവും പുതിയ പുനരുപയുക്ത ഊര്‍ജ സംവിധാനങ്ങള്‍ വികസിപ്പിക്കാനുള്ള റിന്യൂ പവറിന്റെ ശേഷിയും ഈ ത്രികക്ഷി സഖ്യത്തില്‍ സമന്വയിപ്പിക്കപ്പെടും. ഇതോടൊപ്പം ഇന്ത്യന്‍ ഓയിലും എല്‍ആന്‍ഡ്ടിയും ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പാദനത്തില്‍ ഉപയോഗിക്കുന്ന ഇലക്ട്രോലൈസറുകള്‍ നിര്‍മ്മിക്കുന്നതിനും വില്‍ക്കുന്നതിനുമുള്ള ഒരു ജെവി രൂപീകരിക്കുന്നതിനുള്ള കരാറിലും ഒപ്പുവെച്ചു.
കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളിലും ഹരിത ഹൈഡ്രജന്‍ പദ്ധതികള്‍ വികസിപ്പിക്കുന്നതിലും അതിവേഗ മുന്നേറ്റം നടത്താന്‍ രാജ്യം പദ്ധതിയിട്ടിരിക്കുകയാണെന്നും ഈ ത്രികക്ഷി സഖ്യം ഹരിത ഹൈഡ്രജന്‍ പദ്ധതികള്‍ സമയബന്ധിതമായി വികസിപ്പിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്നും എല്‍ആന്‍ഡ്ടി സിഇഒയും എംഡിയുമായ ശ്രീ. എസ് എന്‍ സുബ്രഹ്‌മണ്യന്‍ പറഞ്ഞു.
രാജ്യത്തെ ഹരിത ഹൈഡ്രജന്‍ ഉത്പാദന, കയറ്റുമതി ഹബ്ബാക്കുക എന്ന പ്രധാന മന്ത്രിയുടെ കാഴ്ചപ്പാടിനോട് ചേര്‍ന്നുകൊണ്ട് ഇന്ത്യുടെ ഹരിത ഹൈഡ്രജന്‍ അഭിലാഷങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനാണ് ഇന്ത്യന്‍ ഓയില്‍ ഈ സഖ്യത്തിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്ന് ഇന്ത്യന്‍ ഓയില്‍ ചെയര്‍മാന്‍ ശ്രീ. ശ്രീകാന്ത് മാധവ് വൈദ്യ പറഞ്ഞു.
Rate this item
(0 votes)
Last modified on Tuesday, 05 April 2022 19:32
Pothujanam

Pothujanam lead author

Latest from Pothujanam