Print this page

ഗോദ്റെജ് അപ്ലയന്‍സസ് ബ്രാന്‍ഡ് അംബാസഡറായി ആയുഷ്മാന്‍ ഖുറാന

Ayushman Khurana appointed Godrej Appliances brand ambassador Ayushman Khurana appointed Godrej Appliances brand ambassador
കൊച്ചി: പ്രമുഖ ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാനെയെ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ച് ഗോദ്റെജ് അപ്ലയന്‍സസ്. ഗോദ്റെജ് ഗ്രൂപ്പിന്‍റെ പതാകവാഹക കമ്പനിയായ ഗോദ്റെജ് ആന്‍ഡ് ബോയ്സിന് കീഴിലുള്ള ബിസിനസാണ് ഗോദ്റെജ് അപ്ലയന്‍സസ്. എയര്‍ കണ്ടീഷനറുകള്‍, റെഫ്രിജറേറ്ററുകള്‍, വാഷിംഗ് മെഷീനുകള്‍, ഡിഷ് വാഷറുകള്‍, മൈക്രോവേവ് അവന്‍, എയര്‍ കൂളര്‍ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡ് അംബാസഡറായി ആയുഷ്മാന്‍ ഖുറാന എത്തും.
വരും മാസങ്ങളില്‍ ഗൃഹോപകരണ മേഖലയില്‍ വലിയ ആവശ്യകത ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. കോവിഡ് മഹാമാരി ആഘാതമേല്‍പ്പിച്ച രണ്ട് ഉഷ്ണകാല സീസണുകള്‍ക്ക് ശേഷം കോവിഡ് പൂര്‍വ അവസ്ഥയിലേക്ക് വിപണി തിരിച്ചെത്തുന്ന സമയം കൂടി ആണ് ഇത്. അതിനാല്‍ തന്നെ വില്‍പ്പന കൂടുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ദേശീയ അവാര്‍ഡ് ഉള്‍പ്പടെ നേടിയ നടനെന്ന നിലയില്‍ ആയുഷ്മാന്‍ ഖുറാന ഗോദ്റെജിന്‍റെ ബ്രാന്‍ഡ് കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുമെന്നാണ് കമ്പനി കരുതുന്നത്. ഏപ്രില്‍ മുതല്‍ ആരംഭിക്കുന്ന നിരവധി കാംപെയ്നുകളില്‍ ഖുറാന ഭാഗമാകും.
ആവശ്യകത കൂടുന്നതനുസരിച്ച് തങ്ങളുടെ ബ്രാന്‍ഡ് സ്ട്രാറ്റജിയും ശക്തിപ്പെടുത്തേണ്ടതുണ്ട്. തങ്ങളുടെ ബ്രാന്‍ഡ് മൂല്യങ്ങളുമായി ചേര്‍ന്ന് പോകുന്ന ആയുഷ്മാന്‍ ഖുറാനയെ അതിനാലാണ് അംബാസഡറായി തെരഞ്ഞെടുത്തത്. ഗോദ്റെജിനെപ്പോലെ തന്നെ ആയുഷ്മാന്‍ ഖുറാനയ്ക്കും സമൂഹത്തില്‍ വലിയ വിശ്വാസ്യതയുണ്ട്. പുരോഗമന ആശയങ്ങളുമായി ചേര്‍ന്ന് നില്‍ക്കുന്നതിലും പ്രശസ്തനാണ് അദ്ദേഹം. രാജ്യത്തെ ജനങ്ങള്‍ ഏറ്റവും ആഗ്രഹിക്കുന്ന ബ്രാന്‍ഡായുള്ള തങ്ങളുടെ വളര്‍ച്ചാ പദ്ധതിയോട് ബന്ധപ്പെടുത്തിയാണ് പുതിയ തീരുമാനം. 2030 ആകുമ്പോഴേക്കും അത് സാധ്യമാകുമെന്നാണ് പ്രതീക്ഷ. അടുത്ത മൂന്ന് വര്‍ഷത്തില്‍ 100 ശതമാനം വളര്‍ച്ചയും 2023 സാമ്പത്തിക വര്‍ഷത്തില്‍ 40 ശതമാനത്തിലധികം വളര്‍ച്ചയുമാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് ഗോദ്റെജ് അപ്ലയന്‍സസ് ബിസിനസ് മേധാവിയും എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്‍റുമായ കമല്‍ നന്തി പറഞ്ഞു.
യുവതലമുറയുമായും മുതിര്‍ന്ന തലമുറയുമായും ഒരുപോലെ കണക്റ്റഡ് ആകാന്‍ ശേഷിയുള്ള താരമാണ് ആയുഷ്മാന്‍ ഖുറാന. ഗായകന്‍, നടന്‍, കവി തുടങ്ങി വിവിധ റോളുകളില്‍ അദ്ദേഹം പ്രശസ്തനാണ്. ആയുഷ്മാന്‍ ഖുറാനയെ ഫീച്ചര്‍ ചെയ്തുള്ള തങ്ങളുടെ ആദ്യ കാംപെയ്ന്‍ ഉടന്‍ പുറത്തിറങ്ങുമെന്ന് ഗോദ്റെജ് അപ്ലയന്‍സസ് മാര്‍ക്കറ്റിംഗ് ഹെഡ് സ്വാതി രതി പറഞ്ഞു.
ഉല്‍പ്പന്ന ഗുണനിലവാരത്തിലും കസ്റ്റമര്‍ സര്‍വീസിലുമെല്ലാം മികച്ച് നില്‍ക്കുന്ന ഗോദ്റെജ് അപ്ലയന്‍സസ് പോലുള്ള ഒരു ഇതിഹാസ ബ്രാന്‍ഡുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നതിന്‍റെ സന്തോഷത്തിലാണ്, പ്രകൃതിയോട് പ്രതിബദ്ധതയുള്ള, പുരോഗമനപരമായി ചിന്തിക്കുന്ന ബ്രാന്‍ഡാണിതെന്ന് ഗോദ്റെജുമായുള്ള പങ്കാളിത്തത്തെ കുറിച്ച് ആയുഷ്മാന്‍ ഖുറാന പറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam