Print this page

എച്ച് പി ലേസര്‍ ജെറ്റ് ടാങ്ക് പ്രിന്ററുകള്‍ പുറത്തിറക്കി

HP launches laser jet tank printers HP launches laser jet tank printers
കൊച്ചി :ചെറുകിട-ഇടത്തരം ബിസിനസ്സുകള്‍ക്കായി കുറഞ്ഞ ചെലവിലുള്ള ഇന്‍ഡസ്ട്രിയിലെ ആദ്യ ലേസര്‍ ജെറ്റ് ടാങ്ക് പ്രിന്റര്‍ പോര്‍ട്ട്ഫോളിയോ എച്ച് പി പുറത്തിറക്കി.അത്യാധുനിക പ്രിന്റിംഗ് സാങ്കേതികവിദ്യയാണിതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഗുണമേന്മയുള്ള ലേസര്‍ പ്രിന്റിംഗ്, മള്‍ട്ടി പേജ് ഡോക്യുമെന്റുകളിലൂടെ ഓട്ടോമാറ്റിക് ടു സൈഡഡ് സ്പീഡ് പ്രിന്റിംഗ്, എച്ച്പി സ്മാര്‍ട്ട് ആപ്പ് വഴിയുള്ള നൂതന സ്‌കാനിംഗ് ഫീച്ചറുകള്‍, 15 സെക്കന്‍ഡ് ടോണര്‍ റീഫില്‍, അള്‍ട്രാ ഹൈ യീല്‍ഡ് ഒറിജിനല്‍ എച്ച്പി ടോണര്‍കിറ്റ് എന്നിവയാണ് ഫീച്ചറുകള്‍. മുന്‍കൂട്ടി നിറച്ച ഒറിജിനല്‍ എച്ച്പി ടോണര്‍ ഉപയോഗിച്ച് 5000 പേജുകള്‍വരെ പ്രിന്റ്‌ചെയ്യാം .ലേസര്‍ ജെറ്റ് ടാങ്ക് 1005 സീരിസ് പ്രിന്ററിനു 23,695 രൂപ, 1020 സീരിസിനു 15,963 രൂപ 2606 സീരിസിനു 29,558 രൂപയുമാണ് വിലകള്‍
പുതിയ ആശയങ്ങള്‍ കണ്ടെത്തുന്നതിനും വെല്ലുവിളികളെ അതിജീവിക്കുന്നതിനും ചെറുകിട, ഇടത്തരം കമ്പനികളെ സഹായിക്കാന്‍ എച്ച്പിയില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.എച്ച് പിയുടെ പുതിയ ലേസര്‍ജെറ്റ് ടാങ്ക് സാങ്കേതികവിദ്യ, തടസ്സങ്ങളില്ലാത്ത ഉപയോക്തൃ അനുഭവത്തിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണ്. പുതിയ ഫീച്ചറുകള്‍ കാര്യക്ഷമമായ അച്ചടി അനുഭവം വാഗ്ദാനം ചെയ്യുമെന്നു എച്ച്പി ഇന്ത്യയുടെ പ്രിന്റിംഗ് സിസ്റ്റംസ് സീനിയര്‍ ഡയറക്ടര്‍ സുനീഷ് രാഘവന്‍ പറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam