Print this page

ടാറ്റാ എഐഎ ലൈഫ് ഇന്‍ഷുറന്‍സ് ഫോര്‍ച്യൂണ്‍ ഗ്യാരണ്ടി പെന്‍ഷന്‍ അവതരിപ്പിച്ചു

Tata AIA Life Insurance Introduces Fortune Guaranteed Pension Tata AIA Life Insurance Introduces Fortune Guaranteed Pension
കൊച്ചി: ജീവതശൈലിക്ക് ഉതകുന്ന രീതിയില്‍ വിവിധ ആനുവിറ്റി പദ്ധതികളില്‍ നിന്നു തെരഞ്ഞെടുപ്പു നടത്താനുള്ള സൗകര്യവുമായി ടാറ്റാ എഐഎ ലൈഫ് ഇന്‍ഷുറന്‍സ് ഫോര്‍ച്യൂണ്‍ ഗ്യാരണ്ടി പെന്‍ഷന്‍ അവതരിപ്പിച്ചു. ജീവിത കാലത്തേക്ക് ഉറപ്പായ വരുമാനം ലഭ്യമാക്കുന്ന പദ്ധതിയാണിത്.
റിട്ടയര്‍മെന്‍റ് സമ്പാദ്യത്തെ പ്രോല്‍സാഹിപ്പിക്കുന്ന ഉയര്‍ന്ന നേട്ടങ്ങള്‍, ടോപ് അപ് പ്രീമിയത്തിലൂടെ ആനുവിറ്റി വര്‍ധിപ്പിക്കാനുള്ള അവസരം, ആനുവിറ്റി വാങ്ങുന്ന കാലാവധി തീരുമാനിക്കാനുള്ള അവസരം, പദ്ധതിയില്‍ ചേരുന്നവര്‍ക്കൊപ്പം ജീവിത പങ്കാളിക്കും ജീവിത കാലം വരുമാനം പ്രദാനം ചെയ്യുന്ന സിസ്റ്റമാറ്റിക് നിക്ഷേപം തുടങ്ങിയ സവിശേഷതകളും പദ്ധതിക്കുണ്ട്.
റിട്ടയര്‍മെന്‍റ് ആസൂത്രണവും വരുമാനവും തമ്മിലുള്ള അന്തരം ഒഴിവാക്കി സാമ്പത്തിക സ്വാതന്ത്ര്യം നേടാന്‍ ഇത് ഉപഭോക്താക്കളെ സഹായിക്കും. വാര്‍ഷിക ആനുവിറ്റി നേരത്തെ തന്നെ കൈപറ്റുന്ന രീതി തെരഞ്ഞെടുക്കാനും ഇതില്‍ അവസരമുണ്ട്. പദ്ധതിയില്‍ ചേരുന്ന വ്യക്തിക്ക് പ്രാഥമിക ആനുവിറ്റിക്ക് അര്‍ഹതയുള്ളപ്പോള്‍ ജീവിത പങ്കാളി, കുട്ടി, മാതാപിതാക്കള്‍, ഭാര്യയുടെ/ഭര്‍ത്താവിന്‍റെ മാതാപിതാക്കള്‍, സഹോദരങ്ങള്‍ തുടങ്ങിയവരെ രണ്ടാം ആനുവിറ്റന്‍റ് ആയി തെരഞ്ഞെടുത്ത് പദ്ധതിയില്‍ ചേരുന്ന വ്യക്തിയുടെ മരണമുണ്ടായാല്‍ ആനുവിറ്റി നേടാന്‍ അര്‍ഹരാക്കുകയും ചെയ്യാം.
ഔപചാരിക സാമൂഹ്യ സുരക്ഷാ സംവിധാനങ്ങളുടെ അഭാവമുള്ള ഇന്ത്യയില്‍ പരിരക്ഷ, വരുമാനം, ആരോഗ്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട പദ്ധതികളുടെ സ്വാധീനം വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ടാറ്റാ എഐഎ ലൈഫ് ഇന്‍ഷുറന്‍സ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ സമിത് ഉപാധ്യായ പറഞ്ഞു. റിട്ടയര്‍മെന്‍റിനു ശേഷവും തങ്ങളുടെ ജീവിത ശൈലി നിലനിര്‍ത്താന്‍ ഉപഭോക്താക്കളെ സഹായിക്കുന്നതാണ് ഫോര്‍ച്യൂണ്‍ ഗ്യാരണ്ടി പെന്‍ഷനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam