Print this page

ഇന്ത്യയിലെ നിരത്തുകൾ കീഴടക്കാൻ ജീപ്പ് മെറിഡിയനും ഗ്രാൻഡ് ചെറോക്കിയും

കൊച്ചി: വാഹനപ്രേമികളുടെ ഇഷ്ട ബ്രാൻഡും ഐക്കോണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പ്, ഇന്ത്യൻ നിർമിതമായ ഏറ്റവും പുതിയ പ്രീമിയം എസ്‌യുവി മോഡലുകൾ അവതരിപ്പിക്കുന്നു. ജീപ്പിന്റെ സെവന്‍ സീറ്റര്‍ എസ്‌യുവിയുടെ പേര് ജീപ്പ് ഇന്ത്യ ഈയിടെ ഔദ്യോഗികമായി വെളിപ്പെടുത്തിയിരുന്നു. ഇന്ത്യൻ വിപണിയിൽ ഏറെ സ്വീകാര്യത നേടിയ ബ്രാൻഡ് ഈ വർഷം ഏറ്റവും പുതിയ മോഡലുകളായ ജീപ്പ് മെറിഡിയൻ, ഗ്രാൻഡ് ചെറോക്കി എന്നീ അത്യാധുനിക സംവിധാനങ്ങളോടെ പുറത്തിറങ്ങുന്ന വാഹനങ്ങളുടെ അവതരണവും ജീപ്പ് കോമ്പസ് ട്രെയിൽഹോക്കിന്റെ തിരിച്ചുവരവും സ്ഥിരീകരിച്ചു. ഇന്ത്യൻ വിപണിയിൽ ബ്രാൻഡ് ശക്തിപ്പെടുത്തുന്നതിനുള്ള മറ്റൊരു ചുവടുവയ്പ്പാണിത്.
ഈ വർഷം അവസാനത്തോടെ നാല് നെയിംപ്ലേറ്റുകളുടെ ഒരു പോർട്ട്‌ഫോളിയോ വാഗ്ദാനം ചെയ്യും, ഇവയെല്ലാം പ്രാദേശികമായി നിർമ്മിക്കുകയോ അസംബിൾ ചെയ്യുകയോ ചെയ്യും.
Rate this item
(0 votes)
Last modified on Saturday, 26 February 2022 12:54
Pothujanam

Pothujanam lead author

Latest from Pothujanam