Print this page

അരാറ്റയുടെ പുതിയ അഡ്വാന്‍സ്ഡ് കേള്‍ കെയര്‍ ഹെയര്‍ സ്‌റ്റൈലിംഗ് ജെല്‍ പുറത്തിറക്കി

കൊച്ചി - ആഭ്യന്തര പേഴ്‌സണല്‍ ആന്‍ഡ് ഹെയര്‍കെയര്‍ ബ്രാന്‍ഡായ അരാറ്റ ചുരുണ്ട മുടിയുള്ളവര്‍ക്കായി പുതിയ അഡ്വാന്‍സ്ഡ് കേള്‍ കെയര്‍ ഹെയര്‍ സ്‌റ്റൈലിംഗ് ജെല്‍ പുറത്തിറക്കി. തപ്‌സി പന്നുവാണ് സ്‌റ്റൈലിംഗ് ജെല്‍ ബ്രാന്‍ഡ് അംബാസിഡര്‍. അബിസീനിയന്‍ സീഡ് ഓയില്‍, അര്‍ഗാന്‍ ഓയില്‍, സോയാ പ്രോട്ടീന്‍, കറ്റാര്‍വാഴ എന്നിവയടങ്ങിയ വീഗന്‍ ഉത്പന്നമാണിത്. സിന്തറ്റിക് പാരബെന്‍സ് അടങ്ങിയ സ്റ്റൈലിംഗ് ഉല്‍പ്പന്നങ്ങള്‍ക്ക് പകരമായി സൃഷ്ടിക്കപ്പെട്ട ഈ ഹെയര്‍ സ്‌റ്റൈലിംഗ് ജെല്‍ മുടിക്ക് കേടുപാടുകള്‍, മുടികൊഴിച്ചില്‍, അകാല നര എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ദൈനംദിന ഉപയോഗത്തിന് പറ്റുന്നതുമാണ്.
പരമ്പരാഗത സൗന്ദര്യ മാനദണ്ഡങ്ങള്‍ നാം ഉപേക്ഷിക്കേണ്ട സമയമാണിത്. എന്റെ ചുരുണ്ട മുടിയാണ് എന്റെ ഐഡന്റിറ്റി, ഞാന്‍ അഭിമാനത്തോടെ അത് ഒരു കിരീടമായി ധരിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം, ഈ ചുരുണ്ട മുടിയുടെ പ്രാതിനിധ്യം ഓണ്‍ സ്‌ക്രീനിലായാലും അല്ലെങ്കില്‍ ഞാന്‍ പ്രവര്‍ത്തിക്കാന്‍ തിരഞ്ഞെടുക്കുന്ന ബ്രാന്‍ഡുകള്‍ക്കൊപ്പമായാലും, വളരെ പ്രധാനമാണെന്നും തപ്‌സി പന്നു പറഞ്ഞു.
ഞങ്ങളുടെ പുതിയ അഡ്വാന്‍സ്ഡ് കേള്‍കെയര്‍ ഹയര്‍ ്‌റ്റൈലിംഗ് ജെല്ലിന്റെ എറ്റവും മികച്ച വക്താവായും അരാറ്റയുടെ ചുരുളന്‍ സുഹൃത്തായും താപ്‌സിയെ ഉള്‍പ്പെടുത്തിയതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്നു അരാറ്റ സ്ഥാപകരായ ധ്രുവ് മധോക്കും ധ്രുവ് ഭാസിനും പറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam