Print this page

ഇസാഫ് ബാങ്ക് പത്മശ്രീ പുരസ്കാര ജേതാവ് ഡോ. ശോശാമ്മ ഐപ്പിനെ ആദരിച്ചു

ISAF Bank Padma Shri Award winner Dr. Shoshamma honored Ip ISAF Bank Padma Shri Award winner Dr. Shoshamma honored Ip
തൃശ്ശൂർ: ഈ വർഷത്തെ പത്മശ്രീ പുരസ്കാര ജേതാക്കളിലോരാളായ ഡോ.ശോശാമ്മ ഐപ്പിനെ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എം ഡിയും സിഇഒയുമായ കെ. പോൾ തോമസ് ആദരിച്ചു.
കേരള കാർഷിക സർവകലാശാലയിൽ ജനറ്റിക്സ് ആൻഡ് അനിമൽ ബ്രീഡിങ് വകുപ്പുമേധാവിയായിരുന്ന ശോശാമ്മ ഐപ്പിന് വെച്ചൂർ പശുവിന്റെ സംരക്ഷണമടക്കം ചെയ്ത സേവനങ്ങൾ മാനിച്ചാണ് രാജ്യം പത്മശ്രീ നൽകി ആദരിച്ചത്.
ഇസാഫ് സഹസ്ഥാപക മെറീന പോൾ പൊന്നാട അണിയിച്ചു. തന്റെ ഗവേഷണ പുസ്തകമായ 'വെച്ചൂർ പശു പുനർജ്ജന്മം' കെ. പോൾ തോമസിന് ശോശാമ്മ ഐപ്പ് സമ്മാനിച്ചു. ഇസാഫ് ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോർജ് തോമസ് ആശംസയറിയിച്ചു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam