January 12, 2026

Login to your account

Username *
Password *
Remember Me

'മിഷൻ 110', മണ്ഡലങ്ങളെ പഠിച്ച് തയ്യാറാക്കിയ കണക്ക്:പി രാജീവ്

പാലക്കാട്: 'മിഷൻ 110' മണ്ഡലങ്ങളെ പഠിച്ച് തയ്യാറാക്കിയ കണക്കെന്ന് മന്ത്രി പി രാജീവ്. അതിവേഗതയിലുള്ള ഇടത് സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യും. എന്തെങ്കിലും കുറവ് ഉണ്ടായിട്ടുണ്ടോ എന്ന് ജനങ്ങളിൽ നിന്ന് ചോദിച്ചറിയുമെന്നും പി രാജീവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 100 ലധികം സീറ്റ് എന്നത് 2016ലും 2021ലും യുഡിഎഫ് ഉന്നയിച്ച കണക്കാണ്. 2001ന് ശേഷം തുടർച്ചയായി കേരളത്തിൽ കോൺഗ്രസ് ദുർബലമാവുകയാണ്. 2016ലും 2021ലും കോൺഗ്രസിനോടാണ് ജനങ്ങൾ കടക്ക് പുറത്ത് എന്ന് പറഞ്ഞത്. അതേ പാറ്റേൺ ഇത്തവണയും ആവർത്തിക്കുമെന്നും രാജീവ് കൂട്ടിച്ചേർത്തു.
ജനങ്ങൾക്കിടയിൽ സർക്കാരിൻ്റെ നല്ല കാര്യങ്ങളെത്തിയില്ലെന്ന പോരായ്‌മ പരിഹരിക്കും. മാധ്യമങ്ങൾ പോലും നല്ല കാര്യങ്ങൾ കൊടുക്കാൻ വിമുഖത കാണിച്ചു. എന്തെങ്കിലും കുറവ് ഉണ്ടായിട്ടുണ്ടോ എന്ന് ജനങ്ങളിൽ നിന്ന് ചോദിച്ചറിയും. മന്ത്രിമാരും എംഎൽഎമാരും നേരിട്ടിറങ്ങും. കുറവുകൾ ഉണ്ടെങ്കിൽ, പരിഹരിക്കാനുള്ള ശ്രമങ്ങൾ ഉടൻ നടത്തുമെന്നും പി രാജീവ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം വിജയിക്കാൻ സാധ്യതയുളിടത്തെല്ലാം കോൺഗ്രസും ബിജെപിയും പരസ്പരം സഹായിച്ചു. ഇടത് സർക്കാർ തുടരും. എൽഡിഎഫ് 3.0 മതനിരപേക്ഷയിൽ വിശ്വസിക്കുന്നവരുടെ ആവശ്യം ഇടതുപക്ഷമുണ്ടാകണമെന്ന് മതന്യൂനപക്ഷങ്ങൾപോലും ആഗ്രഹിക്കുന്നു. സതീശൻ്റെ സിനഡ് സന്ദർശം മിന്നൽ പരിശോധന പോലെയാണ് സതീശൻ്റെ സിനഡ് സന്ദർശം. സിനഡിൽ ആർക്കും പോകാം സിനഡിൻ്റെ തലേ ദിവസം ഞാനും പോയിരുന്നു. സിനഡിൽ സതീശൻ പോയി കൊണ്ട് എല്ലാ വോട്ടും യുഡിഎഫിന് പോകുമെന്നാണോ കരുതുന്നതെന്നും പി രാജീവ് ചോദിച്ചു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.