January 13, 2026

Login to your account

Username *
Password *
Remember Me

കേരള ബോക്സ് ഓഫീസ് നെറ്റ് കളക്ഷനില്‍ സര്‍വ്വം മായയുടെ കുതിപ്പ്.

Sarvam Maya's surge in Kerala box office net collection. Sarvam Maya's surge in Kerala box office net collection.
നിവിൻ പോളി നായകനായി വന്ന ചിത്രമാണ് സര്‍വ്വം മായ. സമീപ കാലത്ത് ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം നടത്താൻ നിവിൻ പോളിക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ നിവിൻ പോളി തന്റെ സ്വാഭാവികമായ ട്രാക്കിലേക്ക് തിരിച്ചെത്തി എന്നതാണ് സര്‍വം മായയ്‍ക്ക് ലഭിക്കുന്ന പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ 118 കോടി നേടി മ്പ്ൻ തിരിച്ചുവരാണ് നിവിൻ പോളി സര്വം മായയിലൂടെ നടത്തിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് മാത്രം 57.51 കോടി ഗ്രോസ് നേടിയിരിക്കുകയാണ് സര്‍വം മായ എന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക് റിപ്പോര്‍‌ട്ട് ചെയ്യുന്നത്. ഋഷഭ് ഷെട്ടിയുടെ കാന്താരയടക്കമാണ് ഇതിനകം സര്‍വ്വം മായ കേരളത്തില്‍ മറികടന്നിരിക്കുന്നത്. ഋഷഭ് ഷെട്ടിയുടെ കാന്താര 45.31 കോടിയാണ് മലയാളം നെറ്റ് കളക്ഷനായി ആകെ നേടിയത്.
'പാച്ചുവും അത്ഭുതവിളക്കും' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ അഖിൽ സത്യൻ ഒരുക്കുന്ന ഈ ചിത്രത്തിൽ നിവിൻ പോളിയെ ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന സ്വാഭാവിക നർമ്മത്തിന് പ്രാധാന്യം നൽകുന്ന പഴയ നിവിൻ പോളിയായി ഈ ചിത്രത്തിലൂടെ തിരികെ കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു. സിനിമ പ്രേമികൾ. കൂടാതെ, മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായ നിവിൻ പോളിയും അജു വർഗീസും ഒന്നിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും 'സർവ്വം മായ'ക്കുണ്ട്. പ്രതീക്ഷങ്ങളെല്ലാം ഫലവത്തായിയെന്ന് തെളിയിക്കുന്നതാണ് പ്രതികരണങ്ങള്‍.
ഇവർക്കൊപ്പം മലയാളത്തിന്റെ പ്രിയതാരങ്ങളായ ജനാർദ്ദനൻ, രഘുനാഥ്‌ പലേരി, മധു വാര്യർ, അൽതാഫ് സലിം, പ്രീതി മുകുന്ദൻ എന്നിവരും അണിനിരക്കുന്നു. ഫയർഫ്‌ളൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. അഖിൽ സത്യൻ, രതിൻ രാധാകൃഷ്‍ണൻ എന്നിവരാണ് എഡിറ്റിംഗ് വിഭാഗം കൈകാര്യം ചെയ്യുന്നത്.
Rate this item
(0 votes)
Last modified on Friday, 09 January 2026 07:00
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.