Print this page

ടാറ്റയുടെ മൂന്ന് പുത്തൻ എസ്‌യുവികൾ

Tata's three new SUVs Tata's three new SUVs
പത്തുലക്ഷം രൂപ ബജറ്റിൽ ശക്തവും സ്റ്റൈലിഷുമായ ഒരു എസ്‌യുവി വാങ്ങാൻ നിങ്ങൾ പദ്ധതിയിടുകയാണോ? എങ്കിൽ നിങ്ങൾക്ക് രാജ്യത്തെ ജനപ്രിയ വാഹന ബ്രാൻഡായ ടാറ്റയിൽ നിന്നും ഒരു സന്തോഷ വാർത്തയുണ്ട്. ടാറ്റ മോട്ടോഴ്‌സ് നിങ്ങൾക്കായി ചില പ്രത്യേക മോഡലുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. വരുന്ന 24 മാസത്തിനുള്ളിൽ കമ്പനി മൂന്ന് പുതിയ പെട്രോൾ-ഡീസൽ കോംപാക്റ്റ് എസ്‌യുവികൾ ഇന്ത്യയിൽ പുറത്തിറക്കാൻ പോകുന്നു. അവ ബജറ്റ് സൗഹൃദവും സവിശേഷതകളാൽ സമ്പന്നവുമായിരിക്കും എന്നാണ് റിപ്പോർട്ടുകൾ. പത്ത് ലക്ഷം രൂപയിൽ താഴെ വിലയിൽ ഇന്ത്യൻ റോഡുകളെ ഇളക്കിമറിക്കാൻ വരുന്ന ടാറ്റയുടെ ഈ വരാനിരിക്കുന്ന എസ്‌യുവികളെക്കുറിച്ച് നമുക്ക് അറിയാം. നിങ്ങൾ താങ്ങാനാവുന്നതും സ്റ്റൈലിഷും വിശ്വസനീയവുമായ ഒരു എസ്‍യുവി തിരയുകയാണെങ്കിൽ, ടാറ്റയിൽ നിന്ന് വരാനിരിക്കുന്ന ഈ മൂന്ന് വാഹനങ്ങൾക്ക് നിങ്ങൾക്ക് ഒരു ഗെയിം ചേഞ്ചർ ആകാൻ കഴിയും.
ടാറ്റ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ്
ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന വിലയുള്ള എസ്‌യുവിയാണ് നിലവിൽ ടാറ്റ പഞ്ച്. ടാറ്റ പഞ്ചിന്റെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പരീക്ഷണ ഘട്ടത്തിലാണ്. ഈ അപ്‌ഡേറ്റിൽ പഞ്ച് ഇവിയിൽ നിന്ന് ചില ഡിസൈൻ ഘടകങ്ങളും സവിശേഷതകളും സ്വീകരിക്കാൻ സാധ്യതയുണ്ട്. പുതുക്കിയ ഹെഡ്‌ലാമ്പുകളും ഗ്രില്ലും ഇതിലുണ്ടാകും. പുതിയ ടച്ച്‌സ്‌ക്രീനും മികച്ച ഇന്റീരിയറും ഇതിലുണ്ടാകും. അതേസമയം, ഈ എസ്‌യുവിക്ക് 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ലഭിക്കുന്നത്. ഇതിന്റെ പ്രാരംഭ വില ഏകദേശം 6 ലക്ഷം മുതൽ 7 ലക്ഷം രൂപ വരെയാകാം.
ടാറ്റ സ്‍കാർലറ്റ്
ടാറ്റ സ്‍കാർലറ്റ് പൂർണ്ണമായും പുതിയൊരു മോഡലായിരിക്കും. ഡിസൈനിന്‍റെ കാര്യത്തിൽ സിയറ എസ്‌യുവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ എസ്‌യുവി കർവ്വ് ഐസിഇ പതിപ്പിന്‍റെ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാകാൻ സാധ്യതയുണ്ട്. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ ലഭിക്കാൻ സാധ്യതയുണ്ട്. ഈ സ്‌പോർട്ടി എസ്‌യുവിയുടെ ലുക്ക് അതിശയിപ്പിക്കുന്നതായിരിക്കും. പെട്രോൾ, ഡീസൽ ഓപ്ഷനുകൾ ഇതിലുണ്ടാകും. പിന്നീട് ഇതിന്റെ ഇവി പതിപ്പും വരാം. ഇതിന്റെ പ്രാരംഭ വില 10 ലക്ഷത്തിൽ താഴെയാകാനാണ് സാധ്യത.
പുതുതലമുറ ടാറ്റ നെക്‌സോൺ
ഗരുഡ് എന്ന രഹസ്യനാമമുള്ള പുതിയ രൂപം ഉപയോഗിച്ചാണ് പുതുതലമുറ ടാറ്റ നെക്‌സോൺ പണിപ്പുരയിൽ ഒരുങ്ങുന്നത്. നിലവിലുള്ള X1 പ്ലാറ്റ്‌ഫോമിന്റെ നൂതന പതിപ്പിനെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ നെക്സോൺ എത്തുക. കാഴ്ചയിൽ മാത്രമല്ല, ഇന്റീരിയറുകളിലും സുരക്ഷാ സവിശേഷതകളിലും വലിയ മാറ്റങ്ങൾ ഉണ്ടാകും. ഈ എസ്‌യുവിക്ക് പുതിയ ഡിസൈനും ആഡംബരപൂർണ്ണമായ ഇന്‍റീരിയറും ഉണ്ടായിരിക്കും. ഇതോടൊപ്പം, പനോരമിക് സൺറൂഫ്, ലെവൽ 2 ADAS തുടങ്ങിയ ഹൈടെക് സവിശേഷതകളും ഇതിൽ ഉണ്ടാകും. അതേസമയം, പഴയ വിശ്വസനീയമായ 1.2L പെട്രോളും 1.5L ഡീസൽ എഞ്ചിനും ലഭ്യമാകും. അടിസ്ഥാന വേരിയന്റിന്റെ വില 10 ലക്ഷം രൂപയിൽ താഴെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam