Print this page

ഗാലക്സി എ52എസ് 5ജിയിലൂടെ ഇന്ത്യയിലെ 5ജി പോർട്ട്ഫോളിയോ വിപുലീകരിച്ച് സാംസങ്

galaxy A52s 5G galaxy A52s 5G
ഇന്ത്യ : ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള സ്മാർട്ട്‌ഫോൺ ബ്രാൻഡായ സാംസങ് ശക്തമായ ഇന്നോവേഷനുകൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിന് ഗാലക്‌സി എ52എസ് 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നതായി പ്രഖ്യാപിച്ചു. #BeFutureReady-യുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് അനുയോജ്യമായ തിരഞ്ഞെടുപ്പാണ് സാംസങ്ങിന്റെ ഗാലക്‌സി എ സീരീസ് പോർട്ട്‌ഫോളിയോയിൽ സാംസങ് 5ജി ഗ്യാരണ്ടി നൽകുന്ന രണ്ടാമത്തെ 5 ജി സ്മാർട്ട്‌ഫോണായ ഗാലക്‌സി എ52എസ് 5ജി. 120ഹേർട്സ് റീഫ്രഷ് നിരക്ക്, ഇൻഫിനിറ്റി-ഒ ഡിസ്പ്ലേ, ഒഐഎസ് ഉള്ള 64എംപി ക്വാഡ് ക്യാമറ, ഐപി67 റേറ്റിംഗുള്ള വോട്ടർ ആൻഡ് ഡസ്റ്റ് റസിസ്റ്റൻസ് എന്നിങ്ങനെയുള്ള ജനപ്രിയ ഇന്നോവേഷനുകളുമായാണ്  ഗാലക്സി എ52എസ് 5ജി വരുന്നത്. ഗാലക്സി എ52എസ് 5ജിയുടെ 6ജിബി+128ജിബി പതിപ്പിന് 35,999 രൂപയും 8ജിബി+128ജിബി പതിപ്പിന് 37,499 രൂപയുമാണ് വില. ഗാലക്സി എ52എസ് 5ജി എല്ലാ റീട്ടെയിൽ സ്റ്റോറുകളിലും Samsung.com-ലും മറ്റ് പ്രമുഖ ഓൺലൈൻ പോർട്ടലുകളിലും 2021 സെപ്റ്റംബർ 1 മുതൽ ലഭ്യമാണ്.
Rate this item
(0 votes)
Last modified on Tuesday, 14 September 2021 04:06
Pothujanam

Pothujanam lead author

Latest from Pothujanam