Print this page

ഇന്ത്യൻ നിക്ഷേപകർക്കായി ജിയോറ്റസ് ക്രിപ്റ്റോകറൻസി എക്സ്ചേഞ്ച് പുതിയ സ്മാർട്ട് നിക്ഷേപ പദ്ധതികൾ അവതരിപ്പിച്ചു

Geotus Cryptocurrency Exchange for Indian Investors  Introduced new smart investment plans Geotus Cryptocurrency Exchange for Indian Investors Introduced new smart investment plans
കൊച്ചി: ഇന്ത്യയിലെ മുൻനിര ക്രിപ്റ്റോ എക്സ്ചേഞ്ചായ ജിയോറ്റസ് ഇന്ത്യൻ നിക്ഷേപകർക്കായി രണ്ട് സ്മാർട്ട് നിക്ഷേപ പദ്ധതികൾ അവതരിപ്പിച്ചു.
ഒരൊറ്റ ക്ലിക്കിലൂടെ നൂറു രൂപ മുതലുള്ള നിക്ഷേപങ്ങൾ നടത്താൻ സഹായിക്കുന്ന ബാസ്ക്കറ്റും വിപണി ചാഞ്ചാട്ടങ്ങളെ തുടർന്നുള്ള പ്രശ്നങ്ങളെ മറികടക്കാൻ സഹായിക്കുന്ന എസ്ഐപി സംവിധാനവുമാണ് ഇങ്ങനെ അവതരിപ്പിച്ചിട്ടുള്ളത്. നിക്ഷേപകർക്ക് തങ്ങളുടെ ക്രിപ്റ്റോ നിക്ഷേപം കൂടുതൽ വിപുലീകരിക്കുവാൻ ഇതു സഹായിക്കും. നിക്ഷേപകർക്ക് താൽപര്യമുള്ള ക്രിപ്റ്റോ ആസ്തികൾ തെരഞ്ഞെടുക്കാൻ ബാസ്ക്കറ്റുകൾ സഹായിക്കും.
വിദഗ്ദ്ധരും വിപണി വിശകലനം നടത്തുന്നവരുമാണ് ബാസ്ക്കറ്റുകൾ തയ്യാറാക്കുന്നത്. ഇന്ത്യൻ നിക്ഷേപകർക്കിടയിൽ ഇപ്പോൾ തന്നെ ജനപ്രീതി നേടിയിട്ടുള്ള തീമുകളാണ് ബാസ്ക്കറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
എസ്ഐപി സംവിധാനത്തിലൂടെ പ്രതി മണിക്കൂർ, പ്രതിദിന, പ്രതിവാര, പ്രതിമാസ അടിസ്ഥാനത്തിൽ ജിയോട്ടസ് സംവിധാനത്തിലൂടെ ഒരു രൂപ മുതലുള്ള വാങ്ങലുകൾ മുൻകൂട്ടി നിശ്ചയിക്കാം. ഇന്ത്യയിലെ ക്രിപ്റ്റോ സംവിധാനങ്ങളെ സംബന്ധിച്ച് വളരെ ആവേശകരമായ മാസമാണിതെന്ന് പുതിയ പദ്ധതികൾ അവതരിപ്പിച്ചതിനെ കുറിച്ചു പ്രതികരിക്കവെ ജിയോറ്റസ് സിഇഒ വിക്രം സുബ്ബുരാജ് പറഞ്ഞു. ഓരോ നിക്ഷേപകർക്കും തങ്ങൾക്ക് അനുയോജ്യമായ ക്രിപ്റ്റോ ആസ്തികള്‍ തെരഞ്ഞെടുക്കാൻ പുതിയ പദ്ധതികൾ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇരു പദ്ധതികളും ജിയോറ്റസിന്‍റെ മൊബൈൽ ആപിലൂടേയും വെബ്സൈറ്റിലൂടേയും ലഭ്യമാക്കിയിട്ടുണ്ട്
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam