Print this page

മഴക്കെടുതി: ജില്ലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി തുറന്നു

Rains: Three more relief camps opened in the district Rains: Three more relief camps opened in the district
ജില്ലയില്‍ മഴക്കെടുതി തുടരുന്ന സാഹചര്യത്തില്‍ പുതുതായി മൂന്ന് ക്യാമ്പുകള്‍ കൂടി തുറന്നു. ഇതോടെ 22 ക്യാമ്പുകളിലായി 491 പേരെയാണ് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം താലൂക്കിലെ പൂഴിക്കുന്ന് ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍, ആറ്റിപ്ര ആറ്റിന്‍കര ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍, മണക്കാട് കാലടി ഗവണ്‍മെന്റ് എച്ച്.എസ്.എസ് എന്നിവയാണ് പുതുതായി തുറന്ന ക്യാമ്പുകള്‍.
നെയ്യാറ്റിന്‍കര താലൂക്കിലാണ് ഏറ്റവും കൂടുതല്‍ ക്യാമ്പുകള്‍ തുറന്നിട്ടുള്ളത്. 82 കുടുംബങ്ങളിലെ 176 പേര്‍ എട്ട് ക്യാമ്പുകളിലായി ഇവിടെ കഴിയുന്നു. തിരുവനന്തപുരം താലൂക്കിലെ ഏഴ് ക്യാമ്പുകളിലായി 32 കുടുംബങ്ങളിലെ 95 പേര്‍ കഴിയുന്നു. നെടുമങ്ങാട്, കാട്ടാക്കട, ചിറയന്‍കീഴ് താലൂക്കുകളില്‍ രണ്ട് ക്യാമ്പുകള്‍ വീതമാണ് പ്രവര്‍ത്തിക്കുന്നത്. 18 കുടുംബങ്ങളിലെ 46 പേരാണ് നെടുമങ്ങാട് ക്യാമ്പിലുള്ളത്. കാട്ടാക്കട താലൂക്കില്‍ 27 കുടുംബങ്ങളിലെ 71 പേരും ചിറയിന്‍കീഴ് താലൂക്കില്‍ ആറു കുടുംബങ്ങളിലെ 23 പേരും ക്യാമ്പില്‍ കഴിയുന്നു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam