Print this page

ആറ്റുകാൽ പൊങ്കാല മാർച്ച് 13 ന്

തിരുഃ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ ഇക്കൊല്ലത്തെ പൊങ്കാല മഹോത്സവം 2025 മാര്‍ച്‌ 5-൦ തീയതി ബുധനാഴ്ച ആരംഭിക്കുന്നു. അന്നേ ദിവസം രാവിലെ 10.00ന്‌ പാടി കാപ്പുകെട്ടി കുടിയിരുത്തുന്നു. ലക്ഷക്കണക്കിന്‌ ഭക്തകള്‍ പങ്കെടുക്കുന്ന ലോക്രപശസ്തമായ ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച്‌ 13-9൦ തീയതി വ്യാഴാഴ്ചയാണ്‌. രാവിലെ 10.15നാണ്‌ പണ്ടാര അടുപ്പിലേക്ക്‌ തീ പകരുന്നത്‌. ഉച്ചയ്ക്ക്‌ 11ടനാണ്‌ പൊങ്കാല നിവേദ്യം നടക്കുന്നത്‌ അന്നുരാത്രി ദേവിയുടെ പുറത്തെഴുന്നള്ളത്ത്‌ കഴിഞ്ഞ്‌ മാര്‍ച്ച്‌ 14-0൦ തീയതി വെള്ളിയാഴ്ച രാത്രി; 100൯ നടക്കുന്ന കുരുതിതര്‍പ്പണത്തോടുകൂടി ഉത്സവം സമാപിക്കുന്നു.
ചൊങ്കാല ദിവസം ജാതിമത ഭേദമന്യേ സ്ത്രീജനങ്ങള്‍ തു സ്ഥലത്തുവച്ചു ശുദ്ധവൃത്തിയോടുകൂടി പൊങ്കാല നൈവേദ്യം യി പാകം ചെയ്ത്‌ ആറ്റുകാലമ്മയ്ക്ക്‌ സമര്‍പ്പിച്ച്‌ സായൂജ്യമടയുന്നു. സമൂഹത്തിലെ എല്ലാ തട്ടിലുമുള്ള ലക്ഷോപലക്ഷം സ്ത്രീജനങ്ങള്‍ തോളോടുതോള്‍ ചേര്‍ന്ന്‌ ആറ്റുകാലമ്മയ്ക്ക്‌ പൊങ്കാല അര്‍പ്പിച്ച്‌ സംതൃഷ്തിയോടെ മടങ്ങുന്നത്‌ നിർവൃതിദായകമായ കാഴ്ചയാണ്‌.
Rate this item
(0 votes)
Last modified on Friday, 14 March 2025 10:54
Pothujanam

Pothujanam lead author

Latest from Pothujanam