Print this page

തിരുവനന്തപുരം നഗരത്തില്‍ ഇന്ന് രാത്രി ജലവിതരണം തടസപ്പെടും

Water supply will be disrupted in Thiruvananthapuram city tonight Water supply will be disrupted in Thiruvananthapuram city tonight
തിരുവനന്തപുരം നഗരത്തില്‍ ഇന്ന് രാത്രി ജലവിതരണം തടസപ്പെടും. രാത്രി എട്ട് മണിമുതൽ നാളെ പുലർച്ചെ 4 വരെയാണ് അറ്റകുറ്റപ്പണിക്കായി വിതരണം നിർത്തിവെയ്ക്കുന്നത്. അരുവിക്കരയിൽ നിന്നും തിരുവനന്തപുരം നഗരത്തിലേക്ക് ശുദ്ധജലം കൊണ്ടുവരുന്ന വാട്ടർ അതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈനിൽ വാൽവ് തകരാർ പരിഹരിക്കാനുള്ള ജോലിയാണ് നടക്കുന്നത്.
പേരൂർക്കട, ഹാർവിപുരം, എൻസിസി റോഡ് മുതൽ വെള്ളയമ്പലം, കവടിയാർ, നന്ദൻകോട് അടക്കം മേഖലയില്‍ ജലവിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam