Print this page

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത: ജാഗ്രതാ നിർദേശം

കേന്ദ്ര കാലാവസ്ഥ വകുപ്പ് മെയ് 12 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കി.മി. വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത അറിയിച്ചു. മെയ് 13, 14 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ. വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട, ഇടുക്കി, വയനാട് എന്നീ ജില്ലകൾക്ക് മഴയോടനുബന്ധിച്ചുള്ള മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.
Rate this item
(0 votes)
Author

Latest from Author