Print this page

നാലാം ലോകകേരളസഭ: സംഘാടക സമിതി രൂപീകരിച്ചു

ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ചേരുന്ന ലോകകേരളസഭയുടെ നാലാം സമ്മേളനത്തിന് നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപീകരിച്ചു. മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ അനിൽ, നോർക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷണൻ, പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.വി അബ്ദുൾ ഖാദർ എന്നിവരാണ് രക്ഷാധികാരികൾ. സമിതിയുടെ ചെയർമാനായി ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എയേയും വൈസ് ചെയർമാൻമാരായി സലീം പളളിവിള (പ്രവാസി കോൺഗ്രസ്സ്), ശ്രീകൃഷ്ണ പിളള (പ്രവാസി സംഘം), എം.നാസർ പൂവ്വച്ചൽ, കെ.പി മുഹമ്മദ് കുട്ടി എന്നിവരെയും കൺവീനറായും പ്രവാസി വെൽഫയർ ബോർഡ് ഡയറക്ടർ കെ. സി.സജീവ് തൈക്കാടിനെയും തിരഞ്ഞെടുത്തു. 25 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയേയും യോഗം തിരഞ്ഞെടുത്തു.
Rate this item
(0 votes)
Author

Latest from Author