Print this page

എറണാകുളം ഹോസ്റ്റലിലെ ശുചിമുറിയിൽ പ്രസവിച് യുവതി

എറണാകുളം ഹോസ്റ്റലിൽ ഞായറാഴ്ച്ച രാവിലെ യുവതി ശുചിമുറിയിൽ പ്രസവിച്ചു. ശൗചാലയത്തില്‍ കയറിയ യുവതി ഏറെ നേരത്തിന് ശേഷവും പുറത്തിറങ്ങാതായതോടെ സുഹൃത്തുക്കള്‍ വിവരമറിയിക്കുകയായിരുന്നു . തുടർന്ന് സ്ഥലത്തെത്തിയ നോർത്ത് പൊലീസ് അമ്മയേയും കുഞ്ഞിനെയും ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയുണ്ടായി. ആറ് പേരടങ്ങുന്ന റൂമിലാണ് യുവതി താമസം. യുവതിയുടെ അനാരോഗ്യം ശ്രദ്ധയില്‍പെട്ട സുഹൃത്തുക്കള്‍ കാര്യം അന്വേഷിച്ചിരുന്നെങ്കിലും മറ്റ് ആരോഗ്യ പ്രശ്നങ്ങളാണെന്ന് പറഞ്ഞ് യുവതി ഒഴിഞ്ഞു മാറുകയായിരുന്നു.
Rate this item
(0 votes)
Author

Latest from Author