Print this page

സമ്പൂർണ സാക്ഷരതാ പ്രഖ്യാപനദിനാ ദിനാചരണം

കേരള സംസ്ഥാന സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തിൽ കേരളം സമ്പൂർണ സാക്ഷരത കൈവരിച്ചതിന്റെ  പ്രഖ്യാപന ദിനാചരണം  സംഘടിപ്പിക്കും.പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 10.30 ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വെർച്വൽ ഹാളിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് ഡയറക്ടർ കെ ജയകുമാർ നിർവഹിക്കും. നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കർ രാമകൃഷ്ണൻ മുഖ്യതിഥിയാകും.കേരള സംസ്ഥാന ചലചിത്ര അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയിൽ ശ്രുതി ശരണ്യം സംവിധാനം ചെയ്ത ചലചിത്രം ബി 32 മുതൽ 44 വരെ പ്രദർശിപ്പിക്കും. തുടർന്ന് സിനിമ ചർച്ച സംഘടിപ്പിക്കും. ഡോക്യുമെന്ററി സംവിധായിക  ബിന്ദു സാജൻ സിനിമ ചർച്ച നയിക്കും.കേരള സംസ്ഥാന സാക്ഷരതാമിഷൻ ഡയറക്ടർ ഒലീന എ ജി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി (ഇൻ-ചാർജ്ജ്) അനിൽകുമാർ ടി എന്നിവർ സന്നിഹിതരാകും. ജില്ലാ സാക്ഷരതാമിഷന്റെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും വിവിധ പരിപാടികൾ സംഘടിപ്പിക്കും.
Rate this item
(0 votes)
Author

Latest from Author