Print this page

തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം – എല്‍.ഡി.എഫ്-14, യു.ഡി.എഫ്-8, എൻ.ഡി.എ-2, സ്വതന്ത്രൻ-4

സംസ്ഥാനത്ത് ഇന്നലെ നടന്ന 28 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂർത്തിയായി. എൽ.ഡി.എഫ് പതിനാലും യു.ഡി.എഫ് എട്ടും എൻ.ഡി.എ രണ്ടും സ്വതന്ത്രർ നാലും വാർഡുകളിൽ വിജയിച്ചു. എൽ.ഡി.എഫ്. കക്ഷി നില - 14 - (സി.പി.ഐ (എം) 11, സി.പി.ഐ. 2, കേരള കോൺഗ്രസ് (എം) 1). യു.ഡി.എഫ്. കക്ഷി നില - 8 - (ഐ.എൻ.സി. (ഐ) 4, ഐ.യു.എം.എൽ 3, ആർ.എസ്.പി 1) , എൻ.ഡി.എ. കക്ഷി നില - 2 - (ബി ജെ പി 2), സ്വതന്ത്രർ - 4.


ഉപതിരഞ്ഞെടുപ്പിന് മുമ്പുള്ള കക്ഷിനില എൽ.ഡി.എഫിന് പതിനെട്ട്, യു.ഡി.എഫിന് ആറ്, എൻ.ഡി.എയ്ക്ക് ഒന്ന്, സ്വതന്ത്രർക്ക് മൂന്ന് എന്നിങ്ങനെയായിരുന്നു. പുതുതായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് അതാത് തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍ മുന്‍പാകെ സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് സ്ഥാനമേല്‍ക്കാം. ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച മുഴുവൻ സ്ഥാനാര്‍ത്ഥികളും തിരഞ്ഞെടുപ്പ് ചെലവ് കണക്ക് അധികാരപ്പെടുത്തിയ ഉദ്യോസ്ഥർക്ക് 30 ദിവസത്തിനകം നല്‍കണം. ഇതിനായി www.sec.kerala.gov.in ൽ ഓൺലൈൻ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട് .
Rate this item
(0 votes)
Author

Latest from Author