Print this page

തൊഴിൽ മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശം:ഉദ്യോഗസ്ഥർ സംസ്ഥാന വ്യാപകമായി അതിഥി തൊഴിലാളി ലേബർ ക്യാമ്പിൽ പരിശോധന നടത്തി

Labor Minister V Sivankutty's instructions: Officials conducted state-wide inspection of guest labor camps Labor Minister V Sivankutty's instructions: Officials conducted state-wide inspection of guest labor camps
തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ നിർദ്ദേശപ്രകാരം തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ സംസ്ഥാന വ്യാപകമായി അതിഥി തൊഴിലാളി ലേബർ ക്യാമ്പുകളിൽ പരിശോധന നടത്തി. വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന നൂറിൽപരം സ്ഥലങ്ങളും ഉദ്യോഗസ്ഥർ സന്ദർശിച്ചു.
4368 അതിഥി തൊഴിലാളികളെയും 586 തദ്ദേശീയരായ തൊഴിലാളികളെയും ഉദ്യോഗസ്ഥർ നേരിട്ടു കണ്ടു. നിർമ്മാണ മേഖലയിൽ ഇവർക്ക് നൽകുന്ന സുരക്ഷാ ക്രമീകരണങ്ങളും അതിഥി തൊഴിലാളികൾക്ക് അനുവദിച്ചിരിക്കുന്ന താമസസൗകര്യവും മറ്റ് അടിസ്ഥാനസൗകര്യങ്ങളും പരിശോധിച്ചു. ഈ പരിശോധനയിൽ ശോചനീയമായ താമസസൗകര്യത്തിൽ പാർത്തിരുന്ന അതിഥിതൊഴിലാളികളെ അവിടെനിന്നും മാറ്റി മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പ് നൽകുന്ന ഇടങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നതിന് നിർദ്ദേശം നൽകുകയും നിലവിലെ ക്യാമ്പുകളിലെ അടിസ്ഥാനസൗകര്യങ്ങൾ കുറവ് കണ്ടെത്തിയിടങ്ങളിൽ ആയത് അടിയന്തരമായി പരിഹരിക്കുന്നതിന് തൊഴിലുടമകൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു.
ബിൽഡിംഗ് & അദർ കൺസ്ട്രക്ഷൻ ആക്റ്റ് പ്രകാരമുള്ള സുരക്ഷാക്രമീകരണങ്ങൾ തൊഴിലാളികൾക്ക് നൽകിയിട്ടുണ്ടോ എന്നത് സംബന്ധിച്ച് പരിശോധന നടത്തിയതിൽ നിർമ്മാണ സ്ഥലങ്ങളിൽ ബാരിക്കേഡുകൾ കെട്ടിയിട്ടില്ലായെന്നും, ഹെൽമെറ്റ്, സേഫ്റ്റി ബെൽറ്റ് മുതലായവ തൊഴിലാളികൾക്ക് നൽകിയിട്ടില്ലെന്നും സേഫ്റ്റി നെറ്റുകൾ ഉറപ്പിച്ചിട്ടില്ലായെന്നും കണ്ടെത്തി. ഇവ അടിയന്തരമായി പരിഹരിക്കുന്നതിനുള്ള നിർദ്ദേശം ബന്ധപ്പെട്ടവർക്ക് നൽകിയിട്ടുണ്ട്. ആയതിന്റെ പരിശോധനാ ഉത്തരവ് നൽകുന്നതുൾപ്പെടെയുള്ള തുടർനടപടികൾ അടിയന്തരമായി സ്വീകരിക്കുന്നതാണ്.
അതിഥി തൊഴിലാളികളെ വൃത്തിഹീനമായ സാഹചര്യത്തിൽ താമസിപ്പിച്ച തിരുവനന്തപുരം ചാല റെയിൻബോ കോംപ്ലക്സ് മന്ത്രി വി ശിവൻകുട്ടി കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്താകെ പരിശോധന നടത്താൻ മന്ത്രി ലേബർ കമ്മീഷണർ കെ.വാസുകി ഐഎഎസിന് നിർദേശം നൽകിയിരുന്നു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam