Print this page

സുൽത്താൻ ബത്തേരിയിൽ ഭീതിപരത്തിയ കാട്ടാനയെ പിടികൂടാനുള്ള ശ്രമം ഇന്നും തുടരും

By January 09, 2023 378 0
സുൽത്താൻ ബത്തേരിയിൽ ഭീതിപരത്തിയ കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ശ്രമം ഇന്നും തുടരും. കുപ്പാടി വനമേഖലയിലെ മുണ്ടൻകൊല്ലി ചതുപ്പ് പ്രദേശത്താണ് ആന നിലയുറപ്പിച്ചിരിക്കുന്നതെന്നാണ് ഇപ്പോൾ അന്വേഷണത്തിൽ നിന്ന് മനസ്സിലായത്. ഈ ആനക്കൊപ്പം മറ്റൊരു കൊമ്പൻ കൂടി ചേർന്നത് ദൗത്യം കൂടുതൽ ദുഷ്കരമാക്കിയിട്ടുണ്ടെന്നും ഈ സംഘം പറയുന്നു.


പ്രത്യേകിച്ച് ഇന്നലെ രാവിലെ ഏതാണ്ട് എട്ട് മണിയോട് കൂടിയാണ് 150 അംഗ ദൗത്യ സംഘം വനത്തിലേക്ക് പുറപ്പെടുന്നത്. വനത്തിലേക്ക് കടന്ന ഘട്ടത്തിൽ തന്നെ ആന അതിവേഗം നിന്ന ഇടത്ത് നിന്ന് മാറുകയായിരുന്നു എന്ന് സംഘം പറയുന്നു. അൽപം കഴിഞ്ഞതോടെ ഒരു കൊമ്പൻ കൂടി കാട്ടിൽ നിന്ന് ചേരുകയും ചെയ്തു. തുറസായ സ്ഥലത്തേക്ക് ആന എത്താത്തത് മയക്കുവെടി വെക്കാൻ പ്രതിസന്ധി ആയിരിക്കുകയാണ്. ഒപ്പം തന്നെ വാഹനം എത്തിക്കാനുള്ള ഒരു സൗകര്യവും കൂടി ഉണ്ടാകണം. എങ്കിൽ മാത്രമേ മയക്കുവെടി വച്ച് അതിനെ വാഹനത്തിലേക്ക് മാറ്റി മുത്തങ്ങയിലേക്ക് എത്തിക്കാൻ കഴിയുകയുള്ളൂ.
Rate this item
(0 votes)
Author

Latest from Author