Print this page

സർക്കാരിന്റെ നോ ടു ഡ്രഗ്സ് ക്യാമ്പയിനിൽ എൻ എസ് എസ് മികച്ച പ്രവർത്തനം കാഴ്ച വച്ചു:മന്ത്രി വി ശിവൻകുട്ടി

NSS has done a good job in the government's No to Drugs campaign: Minister V Sivankutty NSS has done a good job in the government's No to Drugs campaign: Minister V Sivankutty
സർക്കാരിന്റെ നോ ടു ഡ്രഗ്സ് ക്യാമ്പയിനിൽ മികച്ച പ്രവർത്തനമാണ് എൻ എസ് എസ് കാഴ്ച വച്ചതെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. എൻ എസ് എസ് ഹയർസെക്കൻഡറി വൊക്കേഷണൽ വിഭാഗം ഡയറക്ടറേറ്റ് ലെവല്‍ സംസ്ഥാന അവാര്‍ഡ് സമര്‍പ്പണ ചടങ്ങ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
നമ്മുടെ ക്യാമ്പസ്സുകളില്‍ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റുകളുടെ പ്രാധാന്യം അനുദിനം ഏറി വരുകയാണ്. ചിന്തകളുടേയും പ്രതീക്ഷകളുടേയും പുതിയ വിശാലമായ ലോകമാണ്,എന്‍.എസ്.എസ് പ്രവര്‍ത്തനങ്ങളിലൂടെ പരിചയപ്പെടുത്തി കൊണ്ടിരിക്കുന്നത്.
താന്‍ അംഗമായിരിക്കുന്ന സമൂഹത്തിലെ പ്രശ്നങ്ങള്‍ അടുത്തറിയുവാനും സഹപാഠികളോടൊപ്പം അതില്‍ ഇടപെടാനും പഠനകാലയളവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കിട്ടുന്ന മികച്ച അവസരമാണ് നാഷണല്‍ സര്‍വ്വീസ് സ്കീം.പ്രത്യേകിച്ചും വൊക്കേഷണല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സ് റൂമില്‍ നേടുന്ന നൈപുണികള്‍ സമൂഹത്തിന്‍റെ നന്‍മയ്ക്ക് വേണ്ടി ഉപയോഗിക്കുവാന്‍ എന്‍.എസ്.എസ് അവസരം നല്‍കി വരുന്നു.
പഠന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം എന്‍.എസ്.എസ് പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് സമൂഹത്തിലിറങ്ങി പ്രവര്‍ത്തിക്കുവാന്‍ അവസരം ഒരുക്കുന്ന അദ്ധ്യാപകരായ പ്രോഗ്രാം ഓഫീസര്‍മാരുടെ പങ്ക് എടുത്ത് പറയേണ്ടതാണ്.
കഴിഞ്ഞ വര്‍ഷങ്ങളിലും പ്രത്യേകിച്ച് പ്രളയ കാലഘട്ടത്തിലും കോവിഡ് കാലയളവിലും സംസ്ഥാനത്തെ വി.എച്ച്.എസ്.ഇ എന്‍.എസ്.എസ് യൂണിറ്റുകള്‍, സാഹചര്യം ആവശ്യപ്പെട്ടിരുന്ന, വൈവിദ്ധ്യമാര്‍ന്ന ജനോപകാര പ്രദമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിച്ചു.
ആസന്നമായിരിക്കുന്ന ക്യാമ്പുകളില്‍ ഒരുപാട് ക്ഷേമ,ബോധന പ്രവര്‍ത്തനങ്ങളുമായി എന്‍.എസ്.എസ് സമൂഹത്തിലേക്ക് ഇറങ്ങുകയാണ്. സര്‍ക്കാരിന്‍റെ നോ ടു ഡ്രഗ്സ് ക്യാമ്പയിനിലെ പങ്കാളിത്തം ക്യാമ്പ് പ്രവര്‍ത്തനങ്ങളിലും തുടരണമെന്നും മന്ത്രി നിർദേശിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ ഐ എ എസ് ചടങ്ങിൽ പങ്കെടുത്തു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam