Print this page

മൂന്നാര്‍ പഞ്ചായത്തിലെ മാലിന്യ സംസ്‌കരണ പദ്ധതികള്‍ നാളെ (17-11-2022) നാടിന് സമര്‍പ്പിക്കും

Waste management projects of Munnar Panchayat will be submitted to the nation tomorrow (17-11-2022) Waste management projects of Munnar Panchayat will be submitted to the nation tomorrow (17-11-2022)
നവകേരളം കര്‍മപദ്ധതിയില്‍ ഹരിതകേരളം മിഷന്റേയും യു.എന്‍.ഡി.പി ഇന്ത്യ ഹൈറേഞ്ച് മൗണ്ടന്‍ ലാന്റ്‌സ്‌കേപ്പ് പ്രോജക്ടിന്റേയും ആഭിമുഖ്യത്തില്‍ മൂന്നാര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കുന്ന മാലിന്യ സംസ്‌കരണ പദ്ധതികള്‍ നാളെ നാടിന് (17-11-2022) സമര്‍പ്പിക്കും. അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് ബെയില്‍ ചെയ്ത് സംസ്‌കരണത്തിനായി കൈമാറുന്ന റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി (RRF), ജൈവ മാലിന്യങ്ങള്‍ വിന്‍ഡ്രോ കമ്പോസ്‌ററിംഗ് രീതിയിലൂടെ ജൈവവളമാക്കുന്ന സംവിധാനം, പാഴ്‌വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ച അപ്‌സൈക്കിള്‍ പാര്‍ക്ക് എന്നിവ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. മൂന്നാര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ദേവികുളം എം.എല്‍.എ അഡ്വ. എ.രാജ അദ്ധ്യക്ഷത വഹിക്കും. മൂന്നാര്‍ ജൈവ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ നിര്‍മ്മിച്ച ജൈവ വളത്തിന്റെ ആദ്യ വില്‍പ്പന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി. കെ. ഫിലിപ്പ് നിര്‍വ്വഹിക്കും. നവകേരളം കര്‍മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍. സീമ റിപ്പോര്‍ട്ട് അവതരിപ്പിക്കും. അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യ അതിഥിയാകും. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് ബ്രോഷര്‍ പ്രകാശനം നിര്‍വ്വഹിക്കും. ജനപ്രതിനിധികള്‍, ഹരിതകേരളം മിഷന്‍, തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വ മിഷന്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുക്കും.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam