Print this page

മുൻ മുഖ്യമന്ത്രി ആർ ശങ്കറിന്റെ 50-ം ചരമവാർഷികം

50th death anniversary of former Chief Minister R Shankar 50th death anniversary of former Chief Minister R Shankar
 മുൻ മുഖ്യമന്ത്രിയും കെ.പി.സി.സി. പ്രസിഡന്റുമായിരുന്ന  ആർ. ശങ്കറിന്റെ അമ്പതാം ചരമ വാർഷികം 2022  നവംബർ 7 ന് സംസ്ഥാനത്തൊട്ടാകെ വിപുലമായ പരിപാടികളോടെ  ആചരിക്കുകയാണ്.  ആർ. ശങ്കർ ഫൗണ്ടേഷൻ ഓഫ് കേരളയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ആചരണ പരിപാടികളുടെ  ഭാഗമായി അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയുമാണ് വിവിധ ജില്ലകളിലായി നടക്കുന്നത്.  തിരുവനന്തപുരത്ത് പാളയം ആർ.  ശങ്കർ സ്ക്വയറിലെ പ്രതിമയിൽ പുഷ്പ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടക്കും.  രാാവിലെ 9 മണിക്ക് സദാശിവൻ പൂവത്തൂരിന്റെ നേതൃത്വത്തിൽ  നടക്കുന്ന ആശാൻ കവിതകളുടെ ആലാപനത്തോടെയാണ് അനുസ്മരണ ചടങ്ങുകൾ ആരംഭിക്കുന്നത്. 9.30 ഏ.എം. നാണ് പുഷ്പാർച്ചനയും അനുസ്മരണ  സമ്മേളനവും നടക്കുന്നത്.  ആർ. ശങ്കർ ഫൗണ്ടേഷൻ ഓഫ് കേരള പ്രസിഡന്റ് അഡ്വ. റ്റി. ശരത്ചന്ദ്ര പ്രസാദിന്റെ അദ്ധ്യക്ഷതയിൽ  നടക്കുന്ന ചടങ്ങിൽ  മുൻ കെ.പി.സി.സി പ്രസിഡന്റുമാരായ  രമേശ് ചെന്നിത്തല, വി.എം. സൂധീരൻ, എം,എം.ഹസ്സനും.  അടൂർ പ്രകാശ്  എം.പി ,  എം. വിൻസെന്റ് എം.എൽ.എ, ഡി.സി.സി. പ്രസിഡന്റ് പാലോട് രവി, കെ.പി.സി.സി ഭാരവാഹികൾ,  മുൻ മന്ത്രിമാർ,  മുൻ എം.എൽ.എ.മാർ, ഡി.സി.സി. ഭാരവാഹികൾ തുടങ്ങി പ്രമുഖ്രർ പങ്കെടുക്കുന്നു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam