Print this page

കോട്ടയത്തെ ബസ് യാത്രക്കാർക്ക് സൂപ്പർ സേവർ പ്ലാൻ ഒരുക്കി ചലോ

Let's prepare super saver plan for Kottayam bus passengers Let's prepare super saver plan for Kottayam bus passengers
കോട്ടയം: കോട്ടയത്ത് സ്വകാര്യ ബസ് യാത്രക്കാർക്കുവേണ്ടി ഡിജിറ്റൽ യാത്രാനുഭവമൊരുക്കുന്ന ചലോ, പുതിയ ഉത്സവകാല സൂപ്പർ സേവർ പ്ലാൻ അവതരിപ്പിച്ചു. വെറും 50 രൂപയ്ക്ക് ഏത് റൂട്ടിലേക്കും 10 യാത്രകളാണ് ഒറ്റ തവണ സൂപ്പർ സേവർ ഓഫറിലൂടെ ലഭ്യമാക്കുന്നത്. ബസ് യാത്രക്കാർക്ക് ഡിജിറ്റൽ ടിക്കറ്റിങ്ങ് എന്ന ആശയം പരിചയപ്പെടുത്തുക എന്നതാണ് ഇതിലൂടെ ചലോ ലക്ഷ്യം വയ്ക്കുന്നത്.
കോട്ടയത്തെ എല്ലാ പ്രൈവറ്റ് ബസ്സുകളിലും ഈ വരുന്ന ഉത്സവകാലത്ത് ഓഫറിൽ യാത്ര ചെയ്യാവുന്നതാണ്. യാത്ര ചെയ്യുവാൻ ചലോ ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയോ അല്ലെങ്കിൽ ചലോ കാർഡ് കൈവശം ഉണ്ടാവുകയോ വേണം. ഇവ രണ്ടിലും മുൻപ് സൂപ്പർ സേവർ പ്ലാൻ അല്ലെങ്കിൽ ഡിജിറ്റൽ ടിക്കറ്റ് സേവനം ഉപയോഗിക്കാത്തവർക്ക് മാത്രമേ ഓഫർ ലഭിക്കുകയുള്ളൂ. ഇത്തരത്തിൽ യാത്ര ചെയ്യുന്നതിലൂടെ ടിക്കറ്റ് വിലയുടെ 75% ത്തോളം യാത്രക്കാർക്ക് ലാഭിക്കാവുന്നതാണ്.
ചലോ കാർഡുകൾ ബസ് കണ്ടക്ടറിൽ നിന്നും അടുത്തുള്ള ചലോ സെന്ററുകളിൽ നിന്നും വാങ്ങാവുന്നതാണ്. ആദ്യമായി വാങ്ങുന്ന ഉപഭോക്തകർക്ക് 50% ആദായത്തിൽ 30 രൂപയ്ക്ക് ലഭിക്കും. ആപ്പ് ഉപയോഗിക്കുന്നവർ ആപ്ലിക്കേഷനിലെ ബസ് സെക്ഷനിൽ സൂപ്പർ സേവർ രൂപ 50 എന്ന ഭാഗത്ത് ക്ലിക്ക് ചെയ്തു തങ്ങളുടെ വിവരങ്ങൾ നൽകിയാൽ മതിയാകും. അതിനുശേഷം യു പി ഐ വഴിയോ ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് വഴിയോ നെറ്റ് ബാങ്കിംഗ് വഴിയോ പൈസ അടക്കാവുന്നതാണ്. ബസ്സിൽ കയറി സ്റ്റാർട്ട് എ ട്രിപ്പ് എന്ന ഐക്കണിൽ ക്ലിക്ക് ചെയ്തതിനുശേഷം ടിക്കറ്റ് മെഷീനിൽ ക്ലിക്ക് ചെയ്യുക. അങ്ങനെ ചെയ്യുമ്പോൾ ഡിജിറ്റൽ യാത്രക്കാർക്ക് റെസിപ്റ്റ് ഫോണിൽ ലഭിക്കുന്നതാണ്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam