Print this page

ലഹരി വർജ്ജന ബോധവത്ക്കരണ നാടകം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

Minister V. Shivankutty inaugurated the drug abstinence awareness play Minister V. Shivankutty inaugurated the drug abstinence awareness play
തിരുവനന്തപുരം:സർക്കാരിന്റെ ലഹരി വിരുദ്ധ പരിപാടിയുടെ ഭാഗമായി വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ നേതൃത്വത്തിൽ അവതരിപ്പിക്കുന്ന 'മാ-വിഷയി' ലഹരി വർജ്ജന ബോധവത്ക്കരണ നാടകം പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. മദ്യത്തിനും മയക്കുമരുന്നിനും എതിരായി ശക്തമായ അവബോധം നൽകുന്ന നാടകമാണ് 'മാ-വിഷയി'. എക്സൈസ് വകുപ്പിന്റെ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയായ വിമുക്തിയുടെ അംഗീകാരം ലഭിച്ച നാടകം . രാജീവ്‌ ഗോപാലകൃഷ്ണന്റെ രചനയിൽ മീനമ്പലം സന്തോഷ്‌ സംവിധാനം ചെയ്ത 'മാ -വിഷയി' വൈലോപ്പള്ളി സംസ്‌കൃത ഭവന്റെ നേതൃത്വത്തിൽ അക്ഷരകല ഗവേഷണാത്മക ജനകീയ നാടകശേഖരമാണ് അവതരിപ്പിക്കുന്നത്. നമ്മുടെ യുവത്വത്തെയും ഭാവി തലമുറയെയും ലഹരിയുടെ പിടിയിൽ നിന്നും പൂർണമായും മോചിപ്പിക്കുന്നതിന് ഇത്തരം ബോധവത്ക്കരണ പരിപാടികളിൽ എല്ലാവരും പങ്കാളികളാക്കണമെന്ന് നാടകം ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി ആവശ്യപ്പെട്ടു.
ചീഫ് സെക്രട്ടറി വി. പി. ജോയ് ഐഎഎസ്, വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ വൈസ് ചെയർമാൻ ജി.എസ്. പ്രദീപ്, സംസ്‌കൃതി ഭവന്‍ സെക്രട്ടറി പ്രിയദര്‍ശനന്‍ എസ്.എം.വി സ്കൂൾ പ്രിൻസിപ്പാൽ വി.വസന്തകുമാരി, മീനമ്പലം സന്തോഷ്‌ എന്നിവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam