Print this page

ലഹരി വസ്തുക്കളുടെ പിടിയിൽ നിന്ന് യുവത്വത്തെ മോചിപ്പിക്കാൻ സംസ്ഥാന സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളിൽ എല്ലാവരും അണിചേരണം:മന്ത്രി വി ശിവൻകുട്ടി

ലഹരി വസ്തുക്കളുടെ പിടിയിൽ നിന്ന് യുവത്വത്തെ മോചിപ്പിക്കാൻ സംസ്ഥാന സർക്കാർ ഊർജ്ജിതമായ ശ്രമങ്ങൾ ആണ് നടത്തുന്നതെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സംസ്ഥാന സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളിൽ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും അണി ചേരണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. പൂജപ്പുരയിൽ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർ തീർത്ത ലഹരിവിരുദ്ധ ശൃംഖല ഉത്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നവംബർ 1 വരെയാണ് ആദ്യഘട്ട പ്രവർത്തനങ്ങൾ. എന്നാൽ ഇതൊരു തുടർപ്രക്രിയയാണ്. എല്ലാ തലത്തിലും ലഹരി വിരുദ്ധ സന്ദേശം എത്തിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം.
സംസ്ഥാന സർക്കാരിന്റെ ഈ പരിപാടിയോട് കൈകോർത്ത് പൊതുവിദ്യാഭ്യാസ വകുപ്പും നിരവധി പരിപാടികൾ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നുണ്ട്. ഈ പദ്ധതികൾ വിജയിക്കണമെങ്കിൽ ജനകീയ പങ്കാളിത്തത്തോടു കൂടിയുള്ള ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ അത്യാവശ്യമാണ്.പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്‌കൂൾതലം മുതൽ ഓഫീസ് തലം വരെ ഏകോപനം സാദ്ധ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
എസ്.സി.ഇ.ആര്‍.ടി, സ്കോള്‍ കേരള, കൈറ്റ്, സമഗ്രശിക്ഷ കേരളം, സീമാറ്റ് എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാരാണ് ശൃംഖലയില്‍ അണിനിരന്നത്. എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ. ജയപ്രകാശ് ആര്‍.കെ, കൈറ്റ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ കെ. അന്‍വര്‍ സാദത്ത്, സ്കോള്‍ കേരള എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. പി. പ്രമോദ്, എസ്.എസ്.കെ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ. എ.ആര്‍. സുപ്രിയ എന്നിവര്‍ ശൃംഖലയ്ക്ക് നേതൃത്വം നല്‍കി.
എസ് എം വി സ്കൂളിൽ വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരി വർജ്ജന ബോധവൽക്കരണ നാടകവും മന്ത്രി വി ശിവൻകുട്ടി ഉത്ഘാടനം ചെയ്തു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam