Print this page

ബാക്ക് ടു ക്യാംപസ്; കേരളപ്പിറവി ദിനത്തില്‍ ഫ്‌ളീ മാര്‍ക്കറ്റും ആഘോഷപരിപാടികളുമായി ടെക്‌നോപാര്‍ക്ക്

Back to Campus; Technopark with Flea Market and Celebrations on Kerala Birth Day Back to Campus; Technopark with Flea Market and Celebrations on Kerala Birth Day
തിരുവനന്തപുരം: ടെക്‌നോപാര്‍ക്കിലേക്ക് ജീവനക്കാരെ തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായി കേരളപ്പിറവി ദിനത്തില്‍ ഫ്‌ളീ മാര്‍ക്കറ്റും ആഘോഷപരിപാടികളുമായി ടെക്‌നോപാര്‍ക്ക്. നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ ടെക്‌നോപാര്‍ക്ക് ക്യാംപസില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ടെക്കികളുടെ ബാന്‍ഡ് പെര്‍ഫോമന്‍സ്, കമ്പനി അടിസ്ഥാനത്തിലുള്ള ഫാഷന്‍ ഷോ, കുട്ടികളുടെ ഫാഷന്‍ ഷോ, സ്റ്റാന്‍ഡ് അപ് കോമഡി, ടെക്‌നോപാര്‍ക്ക് ടുഡേയുടെ നേതൃത്വത്തിലുള്ള മലയാളി മങ്ക, കേരള ശ്രീമാന്‍ ഫാഷന്‍ ഇവന്റ് തുടങ്ങിയ കലാപരിപാടികള്‍ നടത്തും. കൂട്ടം ദ ടെക്കീസ് ബ്ലന്‍ഡ് എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ 40 സ്റ്റാളുകളാണ് ഉണ്ടാകുക. ദീഷ്ണ ഇവന്റ്‌സ്, ട്രിവാന്‍ഡ്രം ഫ്‌ളീ മാര്‍ക്കറ്റ്, ടെക്‌നോപാര്‍ക്ക് ടുഡേ, ട്രിവാന്‍ഡ്രം ലൈഫ് തുടങ്ങിയവരാണ് ടെക്‌നോപാര്‍ക്കിനൊപ്പം പരിപാടിയുടെ സംഘാടകര്‍.
രണ്ടു വര്‍ഷത്തോളമായി കോവിഡ് മഹാമാരി കാരണം ആരംഭിച്ച വര്‍ക്ക് ഫ്രം ഹോമിന് ശേഷം ടെക്‌നോപാര്‍ക്കിലേക്ക് വീണ്ടും ജീവനക്കാരെ തിരിച്ചെത്തിക്കാനും സാമൂഹിക ജീവിതം പുനഃരാരംഭിക്കാനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam