Print this page

ലഹരിവിരുദ്ധ ബോധവല്‍ക്കരണം: പോലീസിന്‍റെ കൂട്ടയോട്ടം ശനിയാഴ്ച

Anti-drug awareness: Police rally on Saturday Anti-drug awareness: Police rally on Saturday
തിരുവനന്തപുരം: ലഹരിക്കെതിരായ പോരാട്ടത്തിൻറെ ഭാഗമായി പോലീസ് സംഘടിപ്പിക്കുന്ന കൂട്ടയോട്ടം ശനിയാഴ്ച രാവിലെ നടക്കും.
കവടിയാർ പാർക്ക് മുതൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം വരെ സംഘടിപ്പിച്ചിരിക്കുന്ന കൂട്ടയോട്ടം ഒക്ടോബർ 15 ന് രാവിലെ 6.30 ന് വി.കെ പ്രശാന്ത് എം.എൽ.എ ഫ്ളാഗ് ഓഫ് ചെയ്യും. സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്, ബറ്റാലിയൻ എ.ഡി.ജി.പി എം.ആർ അജിത് കുമാർ, മറ്റ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ, സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾ, സ്കൂൾ വിദ്യാർത്ഥികൾ എന്നിവർ ഓട്ടത്തിൽ പങ്കെടുക്കും. സായുധ പോലീസും സ്റ്റുഡൻറ് പോലീസ് കേഡറ്റും ചേർന്നാണ് കൂട്ടയോട്ടം സംഘടിപ്പിക്കുന്നത്. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഓട്ടം സമാപിക്കുമ്പോൾ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികളും ഒരുക്കിയിട്ടുണ്ട്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam