Print this page

നവകേരള പുരസ്കാരദാനം : സംസ്ഥാന തല ഉദ്ഘാടനം മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു.

Navakerala Award Ceremony: State level inauguration was done by Minister MV Govindan Master. Navakerala Award Ceremony: State level inauguration was done by Minister MV Govindan Master.
എന്റെ മാലിന്യം, എന്റെ ഉത്തരവാദിത്തം എന്ന നിലയിൽ ഉറവിട മാലിന്യ സംസ്കരണം കൂടുതൽ ജനകീയമാക്കണമെന്ന് തദ്ദേശസ്വയംഭരണ - ഗ്രാമവികസനം – എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. നവകേരള പുരസ്കാര വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.നൂറ് ശതമാനം വാർഡുകളിലേക്കും ഹരിതകർമസേന പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും. മാലിന്യ നിർമാർജത്തിനും സംസ്കരണത്തിനും ആവശ്യമായ സാങ്കേതിക-ശാസ്ത്രീയ സഹായങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകാൻ സർക്കാർ പ്രതി ഞ്ജാബന്ധമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു മുഖ്യമന്ത്രിയുടെ 100 ദിന കര്‍മ പരിപാടി യിലുള്‍പ്പെടുത്തി ഖരമാലിന്യ സംസ്‌കരണത്തിന് ഫലപ്രദമായ സൗകര്യങ്ങളൊരുക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് ഹരിത കേരള മിഷന്റെയും ശുചിത്വ മിഷന്റെയും ആഭിമുഖ്യത്തിൽ നവകേരള പുരസ്‌കാരം സമ്മാനിക്കുന്നത്. ഹരിതകേരള മിഷൻ - ശുചിത്വ മാലിന്യ സംസ്‌കരണ ഉപദൗത്യം, ജില്ലാതല ഏകോപന സമിതി തിരഞ്ഞെടുത്ത്, ജില്ലാ ശുചിത്വ സമിതി അംഗീകാരത്തോടെ നോമിനേറ്റ് ചെയ്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ലിസ്റ്റ് സര്‍ക്കാർ അംഗീകരിക്കുന്ന പ്രക്രിയയിലൂടെയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തിരിക്കുന്നത്. ജില്ലയിലെ ജേതാക്കളായ ഒരു ഗ്രാമപഞ്ചായത്തിനും ഒരു നഗരസഭയ്ക്കും 2 ലക്ഷം രൂപയും പ്രശംസ പത്രവുമാണ് നവകേരളം 2021 പുരസ്‌കാരമായി നൽകുന്നത്.
നവകേരളം കോർഡിനേറ്റർ ഡോ.ടി എൻ സീമ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഐ എ എസ് സ്വാഗതം ആശംസിച്ചു. ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ മിർ മുഹമ്മദ് അലി ഐ എ എസ്, കുടുംബശ്രീ മിഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ പി ഐ ശ്രീവിദ്യ ഐ എ എസ്, പഞ്ചായത്ത് ഡയറക്ടർ എച്ച് ദിനേശൻ ഐ എ എസ്, കില ഡയറക്ടർ ജനറൽ ഡോ. ജോയി ഇളമൺ, തദ്ദേശസ്വയംഭരണ വകുപ്പ് -ചീഫ് എൻജിനീയർ - എൽ ഐ ഡി & ഇ ഡബ്ല്യു ജോൺസൺ കെ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ശുചിത്വ മിഷൻ ഡയറക്ടർ (ഓപ്പറേഷൻസ് ) പി ഡി ഫിലിപ്പ് ചടങ്ങിന് നന്ദി അറിയിച്ചു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam