Print this page

മ്യൂസിയം ശാസ്ത്രതത്വങ്ങള്‍ പുസ്‌തകം പ്രകാശനം ചെയ്തു.

the-museum-has-released-a-book-on-science the-museum-has-released-a-book-on-science
തിരുവനന്തപുരം: കേരളം മ്യൂസിയം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍.ചന്ദ്രന്‍പിള്ള രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച മ്യൂസിയം ശാസ്ത്രതത്വങ്ങള്‍ എന്ന പുസ്തകം തുറമുഖം, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ്‌ ദേവര്‍കോവില്‍ പ്രകാശനം ചെയ്തു. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.വി.വേണു ഐ.എ.എസ് പുസ്തകം ഏറ്റുവാങ്ങി.
വി.കെ. പ്രശാന്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു. വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ നടന്ന പ്രകാശനത്തില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. വി. കാർത്തികേയൻ നായർ പുസ്തകാവതരണം നടത്തി. പുരാരേഖ വകുപ്പ് ഡയറക്ടര്‍ ജെ.രജികുമാര്‍, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഇ.ദിനേശന്‍, മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടര്‍ എസ്.അബു, കേരളം മ്യൂസിയം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍.ചന്ദ്രന്‍പിള്ള, മ്യൂസിയം മൃഗശാല വകുപ്പ് മുന്‍ഡയറക്ടര്‍ ഡോ.കെ.ഉദയവര്‍മന്‍, പുരാരേഖ വകുപ്പ് അസി. ഡയറക്ടര്‍ പി.ബിജു എന്നിവര്‍ പങ്കെടുത്തു. 100 രൂപയാണ് പുസ്തകത്തിന്റെ വില.
Rate this item
(0 votes)
Last modified on Friday, 17 September 2021 16:44
Pothujanam

Pothujanam lead author

Latest from Pothujanam