Print this page

ആരവം 2.0; സൈബര്‍പാര്‍ക്കില്‍ ഓണാഘോഷം കെങ്കേമം

By September 14, 2022 733 0
കോഴിക്കോട്: കോവിഡ് മഹാമാരി കാരണം രണ്ടു വര്‍ഷങ്ങളായി മുടങ്ങിപ്പോയ ആഘോഷ ആരവങ്ങള്‍ മടങ്ങിയെത്തിയപ്പോള്‍ സൈബര്‍പാര്‍ക്കിലും ഗംഭീര ഓണാഘോഷം. സൈബര്‍പാര്‍ക്ക് കള്‍ച്ചറല്‍ കമ്മിറ്റി ഗവണ്‍മെന്റ് സൈബര്‍പാര്‍ക്കില്‍ സംഘടിപ്പിച്ച ഓണാഘോഷത്തില്‍ വിവിധ കമ്പനികളിലെ ജീവനക്കാര്‍ പങ്കെടുത്തു. സൈബര്‍പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

കാഫിറ്റ് പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍, സൈബര്‍പാര്‍ക്ക് അഡ്മിന്‍ ഡെപ്യൂട്ടി മാനേജര്‍ ബിജേഷ്, കമ്പനി പ്രതിനിധികളായ സുന്ദര്‍ രാജ്, ബബിത തുടങ്ങിയവര്‍ സംസാരിച്ചു. അത്തപ്പൂക്കള മത്സരം, സുന്ദരിക്ക് പൊട്ടുതൊടല്‍, ബലൂണ്‍ ബൗളിങ്, ലെമണ്‍ സ്പൂണ്‍ റൈസ്, തീറ്റ മത്സരം, വടംവലി, അമ്പെയ്ത്ത്, മിഠായി പെറുക്കല്‍, കലമടി, ചാക്കിലോട്ടം തുടങ്ങിയ മത്സര പരിപാടികളും വിവിധ കലാപരിപാടികളും ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.
Rate this item
(0 votes)
Author

Latest from Author