Print this page

ശംഖുമുഖത്ത് ഊരാളി, പൂജപ്പുരയില്‍ മാര്‍ക്കോസ്; തിരുവോണത്തിന് അനന്തപുരിയില്‍ സംഗീത വിരുന്ന്

Urali in Shankhumukham, Marcos in Poojapura; Musical feast at Ananthapuri for Thiruvananthapuram Urali in Shankhumukham, Marcos in Poojapura; Musical feast at Ananthapuri for Thiruvananthapuram
ഓണം വാരാഘോഷത്തിന്റെ മൂന്നാം ദിവസമായ ഇന്ന് (സെപ്തംബര്‍ എട്ട്) നഗരത്തില്‍ അരങ്ങേറുന്നത് ഒരുപിടി തട്ടുപൊളിപ്പന്‍ പരിപാടികള്‍. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ 32 വേദികളിലായി എഴുപതിലധികം പരിപാടികളാണ് അരങ്ങേറുന്നത്. വൈകുന്നേരം ഏഴിന് ശംഖുമുഖത്ത് ഊരാളിയുടെ സംഗീതപരിപാടിയും, ഏഴിന് പൂജപ്പുരയില്‍ മാര്‍ക്കോസിന്റെയും സംഘത്തിന്റെയും ഗാനമേളയും ആറുമുതല്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ജീവന്‍ ടിവി പൊന്നോണ തിളക്കം മെഗാഷോയും വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജില്‍ ഏഴുമുതല്‍ അലോഷിയുടെ ഗസലും ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തില്‍ പാരീസ് ലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന ഡാന്‍സും നിശാഗന്ധിയില്‍ കവി മുരുകന്‍ കാട്ടാക്കടയുടെ പോയട്രി ഷോയും പ്രധാന ആകര്‍ഷണമാകും.
തിരുവോണ ദിവസത്തെ നഗരക്കാഴ്ചകള്‍
*ഓണം ട്രേഡ് ഫെയറും എക്സിബിഷനും - രാവിലെ 10 മുതല്‍ രാത്രി 10 വരെ , കനകക്കുന്ന്
*വൈദ്യുത ദീപാലങ്കാരം - കാര്യവട്ടം മുതല്‍ മണക്കാട് വരെ, ശാസ്്തമംഗലം വിവേകാനന്ദ പാര്‍ക്ക് മുതല്‍ വെള്ളയമ്പലം ജംഗ്ഷന്‍ വരെ, വേല്‍ടൂറിസ്റ്റ് വില്ലേജ്, ആക്കുളം ടൂറിസ്റ്റ് വില്ലേജ്, കോവളം, നെയ്യാര്‍ഡാം, കോട്ടൂര്‍
*നിശാഗന്ധി - 06.15 മുതല്‍ ഭരതനാട്യം അര്‍ജുന്‍ കെ.എസ്, ഏഴുമുതല്‍ മുരുകന്‍ കാട്ടാക്കട പോയട്രി ഷോ മനുഷ്യനാകണം.
*സെന്‍ട്രല്‍ സ്്റ്റേഡിയം - വൈകുന്നേരം ആറുമുതല്‍ ജീവന്‍ ടിവി മെഗാഷോ പൊന്നോണ തിളക്കം
*പൂജപ്പുര - ഏഴുമുതല്‍ മാര്‍ക്കോസ് ആന്‍ഡ് പാര്‍ട്ടി ഗാനമേള
*ശംഖുമുഖം ഏഴുമുതല്‍ ഊരാളി സംഗീതപരിപാടി
*സോപാനം (കനകക്കുന്ന്)- വൈകുന്നേരം ആറുമുതല്‍ കാക്കാരിശി നാടകം, പൂപ്പട തുള്ളല്‍
*സൂര്യകാന്തി - ഏഴുമുതല്‍ ഗാനമേള മ്യൂസിക് ലവേഴ്സ്
*കനകക്കുന്ന് കവാടം -വൈകുന്നേരം അഞ്ചുമുതല്‍ ശിങ്കാരി മേളം, പഞ്ചാരിമേളം
*ഭാരത് ഭവന്‍ ശെമ്മാങ്കുടി ഹാള്‍ - വൈകുന്നേരം അഞ്ചുമുതല്‍ ശാസ്ത്രീയ സംഗീതം
*ഭാരത് ഭവന്‍ മണ്ണരങ്ങ്് - വൈകുന്നേരം 06.15 മുതല്‍ ശാസ്ത്രീയ നൃത്തം
*കാര്‍ത്തിക തിരുന്നാള്‍ തിയേറ്റര്‍ - വൈകുന്നേരം നാലുമുതല്‍ നങ്ങ്യാര്‍കൂത്ത്, 05.45 മുതല്‍ കഥകളി: ബാലിവധം
*ഗാന്ധിപാര്‍ക്ക് - വൈകുന്നേരം 05.30 മുതല്‍ കഥാപ്രസംഗം
*അയ്യങ്കാളി ഹാള്‍ - ഉച്ചക്ക് രണ്ടുമുതല്‍ കഥയരങ്ങ്, 04.30 മുതല്‍ കവിയരങ്ങ്, 06.30 നാടകം
*മ്യൂസിയം കോമ്പൗണ്ട് - ഏഴുമുതല്‍ കളരിപ്പയറ്റ്
*മ്യൂസിയം കോമ്പൗണ്ട് - നാടകം
*വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ ,വൈകുന്നേരം 06.15 മുതല്‍ കൂത്തമ്പലം- മോഹിനിയാട്ടം, ഭരതനാട്യം, ശാസ്ത്രീയ നൃത്തം
* ബാപ്പുജി ഗ്രന്ഥശാല, പേരൂര്‍ക്കട - വൈകുന്നേരം ആറുമുതല്‍ ഹിന്ദുസ്ഥാനി കച്ചേരി, ഗാനമേള
*പബ്ലിക് ഓഫീസ് കോമ്പൗണ്ട് - വൈകുന്നേരം ഏഴുമുതല്‍ ഗാനമേള
*ശ്രീ ചിത്തിര തിരുന്നാള്‍ സ്മാരക പാര്‍ക്ക്, കോട്ടയ്ക്കകം- വൈകുന്നേരം ആറുമുതല്‍ സംഗീത കച്ചേരി, ഗാനമേള
*ശ്രീവരാഹം - വൈകുന്നേരം 05.30 മുതല്‍ കഥാപ്രസംഗം, മോഹിനിയാട്ടം
*വേളി ടൂറിസ്റ്റ് വില്ലേജ് - വൈകുന്നേരം നാലുമുതല്‍ ഗാനമേള, ഡാന്‍സ്
*ആക്കുളം - വൈകുന്നേരം അഞ്ചുമുതല്‍ കഥാപ്രസംഗം, മിമിക്സ്
* വെള്ളായണി മഹാത്മാ അയ്യങ്കാളി ജലോത്സവ മത്സരവേദി -വൈകുന്നേരം ആറുമുതല്‍ വില്‍പ്പാട്ട്, കഥാപ്രസംഗം
*നെടുമങ്ങാട് - വൈകുന്നേരം 04.30 മുതല്‍ കളരിപ്പയറ്റ്, നാടന്‍പാട്ട്, ഗാനമേള
*മടവൂര്‍പ്പാറ (പള്ളിച്ചല്‍ ഗ്രാമപഞ്ചായത്ത്)-വൈകുന്നേരം ആറുമുതല്‍ കഥാപ്രസംഗം, നാടകം
*ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം കഴക്കൂട്ടം- വൈകുന്നേരം 05.30 മുതല്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി ആന്‍ഡ് ഉള്ള്യേരി ടീം ഫ്യൂഷന്‍, 07.30 മുതല്‍ നോബി ആന്‍ഡ് പാര്‍ട്ടി മെഗാഷോ
*ആറ്റിങ്ങല്‍ മുന്‍സിപ്പല്‍ കോമ്പൗണ്ട്- വൈകുന്നേരം ആറുമുതല്‍ കഥാപ്രസംഗം
*നെയ്യാറ്റിന്‍കര ആറാലുംമൂട്- വൈകുന്നേരം ആറുമുതല്‍ ഗാനമേള, സംഗീത കച്ചേരി, മ്യൂസിക് ഫ്യൂഷന്‍
*കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജ് വെള്ളാര്‍ - വൈകുന്നേരം ആറുമുതല്‍ ഗാനമേള, ഏഴുമുതല്‍ അലോഷിയുടെ ഗസല്‍
*ശ്രീനാരായണ ഗുരുകുലം ചെമ്പഴന്തി - ആറുമുതല്‍ കഥാപ്രസംഗം, ഏഴുമുതല്‍ പാരീസ് ലക്ഷ്മി ആന്‍ഡ് പാര്‍ട്ടിയുടെ ഡാന്‍സ്
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam