Print this page

വിഴിഞ്ഞം തുറമുഖ നിർമാണത്തിന് പൊലീസ്‌ സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

By September 01, 2022 480 0
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിന് പോലിസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി. അദാനി ഗ്രൂപ്പ് നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്. തുറമുഖനിര്‍മാണം നിർത്തിവെക്കാനാകില്ലെന്ന നിലപാടാണ് സർക്കാറും കോടതിയിൽ സ്വീകരിച്ചത് .

ക്രമസമാധാനം സംസ്ഥാന പൊലീസിന് സാധിച്ചില്ലെങ്കിൽ കേന്ദ്രസേനയെ വിളിക്കാമെന്നാണ് കോടതി ഉത്തരവ്. തുറമുഖനിർമാണ പ്രദേശത്ത് സമരക്കാർ അതിക്രമിച്ച് കടക്കരുത്,പ്രതിഷേധങ്ങളുണ്ടെങ്കിൽ അത് സമാധാനപരമായിരിക്കണം, സർക്കാരിന്റെ പദ്ധതിക്ക് തടസ്സം നിൽക്കാൻ പാടില്ല എന്നുമാണ് കോടതിയുടെ നിർദേശം.
Rate this item
(0 votes)
Author

Latest from Author