Print this page

പാലിയേക്കര ടോൾ പ്ലാസയിൽ നിരക്ക് വർധിച്ചു

By September 01, 2022 479 0
തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ നിരക്ക് വർധിച്ചു. ഇന്നലെ അർധരാത്രി മുതലാണ് നിരക്ക് വർധന പ്രാബല്യത്തിൽ വന്നത്. 15 ശതമാനത്തിന്‍റെ വർധനവാണ് ടോളിൽ നടപ്പാക്കുന്നത്. കാറുകളുടെ ടോൾ 80ൽ നിന്ന് 90 രൂപ ആയിട്ടുണ്ട്. ഇരു വശത്തേക്കുമായി 135 രൂപ നൽകണം.

വലിയ വാഹനങ്ങൾക്ക് ആനുപാതികമായി നിരക്ക് വർധിച്ചിട്ടുണ്ട്. ദേശീയ മൊത്തവില നിലവാര സൂചികയുടെ അടിസ്ഥാനത്തിൽ എല്ലാ വർഷവും നടത്തുന്ന നിരക്ക് വർധനവാണിതെന്ന് എൻ.എച്ച്.എ.ഐ അവകാശപ്പെടുന്നു.
ഒരു വശത്തേക്കുള്ള യാത്രയ്ക്കു 10 മുതൽ 65 രൂപ വരെയാണ് വർധന. പാലിയേക്കര ടോൾ പ്ലാസയിൽ എല്ലാ വർഷവും സെപ്തംബർ ഒന്നിനാണ് ടോൾ നിരക്ക് പരിഷ്കരിക്കുന്നത്.

ദിവസം ഒന്നിൽ കൂടുതൽ യാത്രകൾക്ക് കാറുകൾക്ക് 120 രൂപയായിരുന്നത് 135 ആയിട്ടുണ്ട്. ചെറുകിട വാണിജ്യ വാഹനങ്ങളുടെ നിരക്ക് 140 ൽനിന്ന് 160 ആയി. ചെറുകിട വാണിജ്യ വാഹനങ്ങളുടെ ഒന്നിൽ കൂടുതൽ യാത്രകൾക്ക് 205 രൂപയുണ്ടായിരുന്നത് 235 രൂപയായും വർധിച്ചു.

ബസ്, ലോറി എന്നിവയ്ക്ക് 275 രൂപയായിരുന്നത് ഇനി 315 രൂപ നൽകണം. ഒന്നിൽ കൂടുതൽ യാത്രകൾക്ക് ഇന്നു മുതൽ 475 രൂപയാണ്. നിലവിൽ ഇത് 415 രൂപയായിരുന്നു. മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് ഒരു ഭാഗത്തേക്ക് 445 രൂപയായിരുന്നത് 510 ആയിട്ടുണ്ട്. ഒന്നിലേറെ യാത്രകൾക്ക് നൽകിയിരുന്ന 665 രൂപയ്ക്ക് പകരം ഇനി 765 രൂപ നൽകണം.
Rate this item
(0 votes)
Author

Latest from Author