Print this page

ലഹരി വിരുദ്ധ പോരാട്ടത്തിൽ സർക്കാരിന് പൂർണ പിന്തുണ; വി.ഡി സതീശൻ

തിരുവനന്തപുരം : ലഹരി വിരുദ്ധ പോരാട്ടത്തിൽ പ്രതിപക്ഷം സർക്കാരിന് പൂർണ പിന്തുണ നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിയമസഭയിൽ പറഞ്ഞു. കുട്ടികളെ ചതിക്കുഴിയിൽ വീഴ്ത്തുന്ന വിപത്താണ് സിന്തറ്റിക് ലഹരി വസ്തുക്കളുടെ ഉപയോഗം. ലഹരിയിൽ നിന്ന് വരും തലമുറയെ രക്ഷിക്കാൻ അവസാനം വരെ സർക്കാരിന് ഒപ്പമുണ്ടാകും. സംസ്ഥാനത്ത് ലഹരി വസ്തുക്കളുടെ ഉപയോഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രതിപക്ഷം തന്നെയാണ് നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയത്.

സംസ്ഥാനത്ത് ലഹരി ഉപയോഗം വർധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ പറഞ്ഞു. എക്സൈസും പൊലീസും സംയുക്ത പരിശോധന നടത്തുന്നുണ്ട്. സിന്തറ്റിക് ലഹരി വസ്തുക്കളുടെ ഉപയോഗം വലിയ ഭീഷണിയാണ്. സ്കൂളുകളിലേക്ക് ലഹരി എത്തുന്നു. സർക്കാർ വലിയ ഗൗരവത്തോടെയാണ് ഇത് കാണുന്നതെന്നും ഉടൻ തന്നെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Rate this item
(0 votes)
Author

Latest from Author