Print this page

കൈറ്റിന് വീണ്ടും ദേശീയ പുരസ്‌കാരം: കേരളത്തിന് വീണ്ടും അഭിമാന നിമിഷം

തിരുവനന്തപുരം: കൈറ്റ് തയ്യാറാക്കിയ ഇ- ഗവേണൻസ് പ്ലാറ്റ്‌ഫോമിന് ദേശീയ പുരസ്‌ക്കാരം ലഭിച്ചു. സർക്കാർ രംഗത്തെ ഐടി സംരഭങ്ങൾക്കുളള ടെക്‌നോളജി സഭ ദേശീയ പുരസ്‌ക്കാരം ആണ് കേരള ഇൻഫർമേഷൻ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷന് ലഭിച്ചിരിക്കുന്നത്. എന്റർപ്രൈസസ് ആപ്ലിക്കേഷൻ വിഭാഗത്തിലെ പുരസ്‌ക്കാരത്തിനാണ് കൈറ്റിനെ തിരിഞ്ഞെടുത്തത്. ഈ വർഷം മാത്രം കൈറ്റിന് ലഭിക്കുന്ന നാലാമത്തെ ദേശീയ അംഗീകാരമാണിത്.

ഓൺലൈൻ ക്ലാസുകൾക്ക് പ്രഖ്യാപിച്ച വേൾഡ് എഡ്യുക്കേഷൻ സമ്മിറ്റ് അവാർഡ് 2022 ന് കൈറ്റ് അർഹമായത് കഴിഞ്ഞ മാസമാണ്. അഞ്ച് ലക്ഷം രൂപ സമ്മാനതുകയുളള മുഖ്യമന്ത്രിയുടെ ഇന്നവേഷൻ അവാർഡ് കഴിഞ്ഞ ആഴ്ച കൈറ്റ് കരസ്ഥമാക്കിയിരുന്നു. പൊതുവിഭ്യാഭ്യാസത്തിന്റെ ഐടി മുന്നേറ്റങ്ങൾ ദേശീയ ശ്രദ്ധ പിടിച്ച് പറ്റുന്നതിൽ പങ്കാളികളായ എല്ലാവരേയും പൊതുവിഭ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അഭിനന്ദിച്ചു. കൊൽക്കട്ടയിലെ ഒബ്‌റോയി ഗ്രാന്റ് ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത്, എക്‌സ്പ്രസ് കംപ്യുട്ടർ എഡിറ്റർ ശ്രീകാന്ത് ആർ പിയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.
Rate this item
(0 votes)
Author

Latest from Author