Print this page

ലയൺസ്‌ ക്ലബ് മെഗാ മെഡിക്കൽ ക്യാമ്പിന് തുടക്കമായി

തൃശൂർ: ലയൺസ്‌ ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ ഒല്ലൂരിൽ സൗജന്യ സ്പെഷ്യലിസ്റ്റ് മെഡിക്കൽ ക്യാമ്പിന് തുടക്കമായി. ഒല്ലൂർ വിശുദ്ധ റപ്പായേൽ മാലാഖയുടെ തിരുനാളിനോടനുബന്ധിച്ച്‌ ആഗസ്റ്റ് 23 മുതൽ ഒക്ടോബർ 18 വരെ എല്ലാ ചൊവ്വാഴ്ചകളിലുമാണ് മെഡിക്കൽ ക്യാമ്പ് നടക്കുന്നത്. ലയൺസ്‌ ക്ലബ് ഡിസ്ട്രിക്ട് ഗവർണർ സുഷമ നന്ദകുമാർ ഉൽഘാടനം നിർവഹിച്ചു. ജില്ലാ റൂറൽ പോലീസ് മേധാവി ഐശ്വര്യ ഡോങ്‌റെ മുഖ്യാതിയായി. ഒല്ലൂർ ലയൺസ്‌ ക്ലബ് പ്രസിഡന്റ് ഇ സി ജോസ് അധ്യക്ഷത വഹിച്ചു. പ്രമുഖ ആശുപത്രികളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ക്യാമ്പിൽ ജനറൽ വിഭാഗം, സ്ത്രീ രോഗ വിഭാഗം, നേത്ര പരിശോധന, ആയുർവേദ വിഭാഗം, ഡെന്റൽ വിഭാഗം ഹോമിയോ വിഭാഗം എന്നിവയുടെ സേവനങ്ങൾ ലഭ്യമാണ്. ലയൺസ്‌ ക്ലബ്ബ് ഡിസ്ട്രിക്ട് ഗവർണർ സുഷമ നന്ദകുമാറിന്റെ നേതൃത്വത്തിൽ നിരവധി സാമൂഹിക സന്നദ്ധ പ്രവർത്തനങ്ങളാണ് നടക്കുന്നത്.

ലയൺസ്‌ ഡിസ്ട്രിക്ട് ചീഫ് കോർഡിനേറ്റർ കെ എം അഷ്‌റഫ്, ഡിസ്ട്രിക്ട് കോർഡിനേറ്റർമാരായ പ്രശാന്ത് മേനോൻ, ഹംസ എം അലി, ജോൺസൺ കോലങ്കണ്ണി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സെടുത്തു. മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം ലഭിച്ച വിനിജ എ വിയെ ചടങ്ങിൽ ആദരിച്ചു. ജനറൽ കൺവീനർ പോൾ വാഴക്കാല, റീജിയണൽ ചെയർമാൻ ടി ശങ്കര നാരായണൻ, സോണൽ ചെയർമാൻ ഡിവിജ് എൻ ഡി, ചാക്കുണ്ണി ടി മേച്ചേരി, ഡോ ബേബി തോമസ്, എം ജെ തോമസ് എന്നിവർ പ്രസംഗിച്ചു
Rate this item
(0 votes)
Author

Latest from Author