Print this page

ആകർഷകമായി വിളംബര ജാഥ

തിരുവനന്തപുരം: കേരള പത്ര പ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നഗരത്തിൽ ആകർഷകമായ വിളംബര ജാഥ സംഘടിപ്പിച്ചു. പാളയം സ്വദേശാഭിമാനി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷം ആരംഭിച്ച വിളംബര ജാഥ കേസരി സ്മാരകത്തിന് സമീപമുള്ള കേസരി പ്രതിമക്ക് മുന്നിൽ സമാപിച്ചു. കെയുഡബ്ള്യൂജെ സംസ്ഥാന ജനറൽ സെക്രട്ടറി ഇ എസ് സുഭാഷ് , സംസ്ഥാന പ്രസിഡന്റ് കെ പി റെജി , ജില്ലാ പ്രസിഡണ്ട് സാനു ജോർജ് തോമസ് സെക്രട്ടറി അനുപമ ജി നായർ, നിയുക്ത പ്രസിഡന്റ്‌ എം വി വിനീത, നിയുക്ത ജനറൽ സെക്രട്ടറി ആർ കിരൺ ബാബു തുടങ്ങിയവർ നേതൃത്വം നൽകി. റോളർ സ്കേറ്റിംഗ് അക്കാദമിയിലെ വിദ്യാർത്ഥികളുടെ പ്രകടനം വിളംബര യാത്രക്ക് മിഴിവേകി.
Rate this item
(0 votes)
Author

Latest from Author